ചുട്ടുപൊള്ളി കശ്മീര്‍ താഴ്വര; ശ്രീനഗറില്‍ 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂട്, 35 ഡിഗ്രി കടന്നു

കശ്മീരില്‍ ഉഷ്ണതരംഗം തുടരുന്നു. ശ്രീനഗറില്‍ ജൂലൈയില്‍ 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി
Heatwave conditions in srinagar
ശ്രീ​ന​ഗറിൽ കനത്ത ചൂടിൽ നിന്ന് ആശ്വാസം തേടി അരുവിയിൽ ഇറങ്ങിയ യുവാവ്പിടിഐ

ശ്രീനഗര്‍: കശ്മീരില്‍ ഉഷ്ണതരംഗം തുടരുന്നു. ശ്രീനഗറില്‍ ജൂലൈയില്‍ 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തി. ശ്രീനഗറില്‍ 35.7 ഡിഗ്രി സെല്‍ഷ്യസ് ആണ് വ്യാഴാഴ്ച രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന ചൂട്. സാധാരണ ചൂടിനേക്കാള്‍ ആറു ഡിഗ്രി കൂടുതലാണിത്.

1999 ജൂലൈയില്‍ രേഖപ്പെടുത്തിയ 37 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇതിന് മുന്‍പത്തെ ഉയര്‍ന്ന ചൂട്. നിലവില്‍ ഡല്‍ഹിയേക്കാള്‍ ചൂട് കൂടുതലാണ് ശ്രീനഗറില്‍. ഡല്‍ഹിയില്‍ 31.7 ഡിഗ്രി സെല്‍ഷ്യസ് ആണ് താപനില.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊല്‍ക്കത്ത (31), മുംബൈ (32), ബംഗളൂരു (28) എന്നിങ്ങനെയാണ് മറ്റു പ്രധാനപ്പെട്ട നഗരങ്ങളിലെ ചൂട്. കശ്മീര്‍ താഴ് വരയുടെ മറ്റു ഭാഗങ്ങളിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. കുപ് വാരയില്‍ 35.2 ഡിഗ്രി സെല്‍ഷ്യസ് ആണ് രേഖപ്പെടുത്തിയത്. ഉഷ്ണതരംഗം അനുഭവപ്പെടാന്‍ തുടങ്ങിയതോടെ കശ്മീര്‍ താഴ് വരയുടെ പല ഭാഗങ്ങളിലും ജലക്ഷാമം അനുഭവപ്പെടുന്നുണ്ട്.

Heatwave conditions in srinagar
പ്രതിസന്ധി നീങ്ങി; ഒടുവില്‍ ആനന്ദബോസ് വഴങ്ങി; ബംഗാളില്‍ എംഎല്‍എമാര്‍ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com