
ന്യൂഡല്‍ഹി: ഉത്തരാഖണ്ഡില്‍ തീര്‍ത്ഥാടകര്‍ക്കായി നിര്‍മ്മിച്ച താല്‍ക്കാലിക പാലം തകര്‍ന്നു. 40 ഓളം തീര്‍ത്ഥാടകര്‍ കുടുങ്ങി. രണ്ടുപേര്‍ ഒഴുകിപ്പോയതായാണ് റിപ്പോര്‍ട്ട്. ഗംഗോത്രിക്ക് സമീപമാണ് അപകടം.
നദിയില്‍ പെട്ടെന്ന് വെള്ളമുയര്‍ന്നതിനെത്തുടര്‍ന്നാണ് അപകടമുണ്ടായത്. സംസ്ഥാന ദുരന്ത നിവാരണ സമിതി സ്ഥലത്തെത്തി. 16 തീര്‍ത്ഥാടകരെ രക്ഷപ്പെടുത്തി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
ഹരിദ്വാറില്‍ കഴിഞ്ഞയാഴ്ചയുണ്ടായ കനത്ത മഴയില്‍ ഗംഗാ നദിയിലെ ജലനിരപ്പ് ഉയരുകയും വന്‍ വെള്ളപ്പൊക്കം ഉണ്ടാകുകയും ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് വാഹനങ്ങള്‍ ഒഴുകിപ്പോകുകയും റോഡുകള്‍ വെള്ളത്തിലാവുകയും ചെയ്തിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക