ആംസ്‌ട്രോങിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് മായാവതി; ഹാഥ്‌രസ് ആവര്‍ത്തിക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് ഹൈക്കോടതി

ആംസ്ട്രോങ്ങിന്റെ സംസ്‌കാരം ചെന്നൈ കോര്‍പ്പറേഷന്‍ കണ്ടെത്തിയ സ്ഥലങ്ങളില്‍ നടത്താമെന്ന് മദ്രാസ് ഹൈക്കോടതി
Armstrong
ആംസ്ട്രോങ്, മായാവതി അന്ത്യാഞ്ജലി അർപ്പിക്കുന്നു പിടിഐ

ചെന്നൈ: ബിഎസ്പി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ ആംസ്‌ട്രോങിന്റെ കൊലപാതകത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് മായാവതി. തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരും മുഖ്യമന്ത്രി എംകെ സ്റ്റാലിനും കേസ് അന്വേഷണം സിബിഐക്ക് വിടാന്‍ തയ്യാറാകണം. സംസ്ഥാനത്ത് ക്രമസമാധാന നില ഉറപ്പു വരുത്തണം. ദുര്‍ബല വിഭാഗങ്ങള്‍ക്ക് സുരക്ഷിതത്വം വേണമെന്നും മായാവതി പറഞ്ഞു.

സര്‍ക്കാര്‍ ഗൗരവമായി എടുത്തിരുന്നെങ്കില്‍, കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അങ്ങനെ സംഭവിച്ചിട്ടില്ല. അതിനാല്‍, കേസ് സിബിഐക്ക് വിടാന്‍ സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെടുകയാണെന്നും മായാവതി പറഞ്ഞു. ആംസ്‌ട്രോങിന്റെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മായാവതി. ബിഎസ്പി ദേശീയ കോര്‍ഡിനേറ്റര്‍ ആകാശ് ആനന്ദും മായാവതിക്കൊപ്പമുണ്ടായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെള്ളിയാഴ്ചയാണ് വീടിന് സമീപത്ത് വെച്ച് ചെന്നൈ കോര്‍പറേഷന്‍ മുന്‍ കൗണ്‍സിലറും അഭിഭാഷകനും ബിഎസ്പി സംസ്ഥാന അധ്യക്ഷനുമായ കെ ആംസ്‌ട്രോങിനെ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് സംശയിക്കുന്ന എട്ടോളം പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അതേസമയം ആംസ്ട്രോങ്ങിന്റെ സംസ്‌കാരം ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ കണ്ടെത്തിയ മറ്റ് സ്ഥലങ്ങളില്‍ നടത്താമെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. ഹാഥ് രസിലുണ്ടായ പോലെയുള്ള തിക്കും തിരക്കും ഒഴിവാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ചെന്നൈയിലെ പെരമ്പൂരിലെ ബിഎസ്പി ഓഫീസില്‍ ആംസ്ട്രോങ്ങിനെ സംസ്‌കരിക്കുന്നതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിരീക്ഷണം.

Armstrong
കുല്‍ഗാമിന് പിന്നാലെ രജൗരിയിലും ഭീകരാക്രമണം; സൈനികക്യാമ്പിന് നേര്‍ക്ക് വെടിവെപ്പ്, ഏറ്റുമുട്ടല്‍

ബിഎസ്പി ഓഫീസിന് സമീപം ഇടുങ്ങിയ വഴികളാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നിരീക്ഷണം. ആംസ്‌ട്രോങിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി മൂന്ന് സ്ഥലങ്ങള്‍ ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷന്‍ അധികൃതര്‍ കണ്ടെത്തിയിട്ടുണ്ട്. അവയിലൊന്ന് ബിഎസ്പി ഓഫീസില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ അകലെയാണെന്നും അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ ഹൈക്കോടതിയെ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com