'നിങ്ങളുടെ സഹോദരനായാണ് ഇവിടെ എത്തിയത്', മണിപ്പൂര്‍ സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി; ട്രാജഡി ടൂറിസമെന്ന് ബിജെപി

'മണിപ്പൂര്‍ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കും'
Rahul gandhi
മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കുന്ന രാഹുല്‍ ഗാന്ധിപിടിഐ

ന്യൂഡല്‍ഹി: മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ വീണ്ടും സന്ദര്‍ശിച്ച് രാഹുല്‍ ഗാന്ധി. കലാപം ആരംഭിച്ച് ഇത് മൂന്നാം വട്ടമാണ് രാഹുലിന്റെ സന്ദര്‍ശനം. കുക്കി-മെയ്തി മേഖലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് രാഹുല്‍ സന്ദര്‍ശനം നടത്തിയത്. റഷ്യന്‍ സന്ദര്‍ശനത്തിന് ശേഷമെങ്കിലും മോദി മണിപ്പൂരില്‍ പോകുമോ എന്ന കോണ്‍ഗ്രസിന്റെ ചോദ്യത്തിന് ഇത് ട്രാജഡി ടൂറിസമെന്നാണ് ബിജെപി മറുപടി.

Rahul gandhi
'ഹിന്ദുവിന്റെ പേരില്‍ അക്രമം നടക്കുന്നു'; രാഹുല്‍ ഗാന്ധിക്ക് പിന്തുണയുമായി ശങ്കരാചാര്യ

ഇത്തവണ താന്‍ മണിപ്പൂരില്‍ വന്നത് ജനങ്ങളെ കേള്‍ക്കാനും അവരില്‍ ആത്മവിശ്വാസം വളര്‍ത്താനുമാണ്. മണിപ്പൂര്‍ പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കും. ഇന്ത്യയിലെവിടെയും ഇതുപോലെ സാഹചര്യം കണ്ടിട്ടില്ല. താന്‍ മണിപ്പൂരിലെത്തിയത് ജനങ്ങളുടെ സഹോദരനായാണ്. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാന്‍ കോണ്‍ഗ്രസ് പാര്‍ട്ടി എല്ലാം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവായതിന് ശേഷം ആദ്യമായാണ് രാഹുല്‍ ഗാന്ധി മണിപ്പൂര്‍ സന്ദര്‍ശിക്കുന്നത്. പ്രശ്‌നങ്ങള്‍ തുടങ്ങിയതിന് ശേഷം ഇത് മൂന്നാം തണവയാണ് രാഹുല്‍ ഇവിടെ സന്ദര്‍ശിക്കുന്നത്. രാവിലെ അസമിലെ കാച്ചാര്‍, സില്‍ച്ചര്‍ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെ കണ്ട ശേഷമാണ് രാഹുല്‍ മണിപ്പൂരിലെ ജിരിബാമിലെത്തിയത്. ചുരാചന്ദ്പൂര്‍, മൊയ്‌റാങ്, എന്നിവിടങ്ങളിലെ കുക്കി -മെയ്‌തെയ് ക്യാമ്പുകളും രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മണിപ്പൂര്‍ കത്തുമ്പോഴും വിദേശ സന്ദര്‍ശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോണ്‍ഗ്രസ് വിമര്‍ശിച്ചു. റഷ്യന്‍ പര്യടനത്തിന് ശേഷമെങ്കിലും മോദി മണിപ്പൂരില്‍ എത്താന്‍ തയ്യാറാകുമോ എന്ന് കോണ്‍ഗ്രസ് ചോദിച്ചു. ഇനിയെങ്കിലും മണിപ്പൂര്‍ സന്ദര്‍ശിക്കാന്‍ മോദി സമയം കണ്ടെത്തണമെന്നും കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.

ജിരിബാമിലെ മെയ്‌തെയ് മേഖലയിലാണ് പുലര്‍ച്ചെ 3.30 ഓടെ വെടിവയ്പ്പുണ്ടായത്. റോക്കറ്റ് ലോഞ്ചര്‍, തോക്കുകള്‍, ഗ്രനേഡുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളും എന്നിവയും ഇംഫാലില്‍ നിന്ന് പിടിച്ചെടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com