ത്രിപുരയില്‍ എച്ച്‌ഐവി വ്യാപനം; 47 വിദ്യാര്‍ഥികള്‍ മരിച്ചു, 828 പേര്‍ക്ക് രോഗബാധ

220 സ്‌കൂളുകള്‍, 24 കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളിലാണ് രോഗം സ്ഥിരീകരിച്ചത്
hiv-crisis-in-tripura-47-students-dead
ത്രിപുരയില്‍ എച്ച്‌ഐവി വ്യാപനം വര്‍ധിച്ചു; 47 വിദ്യാര്‍ഥികള്‍ മരിച്ചു, 828 പേര്‍ക്ക് രോഗബാധപ്രതീകാത്മ ചിത്രം

അഗര്‍ത്തല: ത്രിപുരയിലെ വടക്കുകിഴക്കന്‍ മേഖലയിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ എച്ച്‌ഐവി വ്യാപനം വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്ത് 828 പേരില്‍ എച്ച്‌ഐവി വൈറസ് ബാധിച്ചതായും ഇതിനകം 47 വിദ്യാര്‍ഥികള്‍ മരിച്ചതായുമാണ് കണക്ക്. ത്രിപുര സ്‌റ്റേറ്റ് എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയാണ് ഇതുസംബന്ധിച്ച കണക്കുകള്‍ പുറത്തുവിട്ടത്. ലഹരിമരുന്ന് കുത്തിവെപ്പിലൂടെ വൈറസ് വ്യാപനമുണ്ടായെന്നാണ് അധികൃതരുടെ വിശദീകരണം.

220 സ്‌കൂളുകള്‍, 24 കോളജുകള്‍, സര്‍വകലാശാലകള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളിലാണ് രോഗം സ്ഥിരീകരിച്ചത്. ഉന്നത വിദ്യാഭ്യാസത്തിന്റെ ഭാഗമായി ത്രിപുരയ്ക്ക് പുറത്തേക്ക് പോയവരാണ് രോഗബാധിച്ചരില്‍ അധികവും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

hiv-crisis-in-tripura-47-students-dead
കത്വ ഭീകരാക്രമണം: സൈന്യം ഓപ്പറേഷന്‍ തുടരുന്നു; സമാധാനം പുനഃസ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധം: രാജ്‌നാഥ് സിങ്

ദിനംപ്രതി അഞ്ചുമുതല്‍ ഏഴുവരെ എച്ച്.ഐ.വി. കേസുകളാണ് സ്ഥിരീകരിക്കുന്നതെന്നും ആശങ്കപ്പെടുത്തുന്നതാണ് കണക്കുകളെന്നും അധികൃതര്‍ വ്യക്തമാക്കി. കുട്ടികള്‍ക്കിടയിലെ ലഹരിമരുന്ന് ഉപയോഗത്തേക്കുറിച്ച് വീട്ടുകാര്‍ ബോധവാന്മാരാകണമെന്നും പ്രതിരോധനടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com