സ്വവര്‍ഗ വിവാഹ പുനഃപരിശോധനാ ഹര്‍ജി: ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്‍മാറി

അഞ്ചംഗ ബെഞ്ച് ഇന്ന് ഉച്ചക്ക് 1.30ക്ക് ചേംബറില്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന സമയത്താണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്‍മാറുന്ന വിവരം അറിയിച്ചത്.
Supreme court
സുപ്രീംകോടതി ഫയല്‍

ന്യൂഡല്‍ഹി: സ്വവര്‍ഗ വിവാഹത്തിലെ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കാന്‍ നിയോഗിച്ച സുപ്രീംകോടതി അഞ്ചംഗ ബെഞ്ചില്‍ നിന്നും ജസ്റ്റിസ് സ്ഞ്ജീവ് ഖന്ന പിന്‍മാറി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ച് ഇന്ന് ഉച്ചക്ക് 1.30ന് ചേംബറില്‍ പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന സമയത്താണ് ജസ്റ്റിസ് സഞ്ജീവ് ഖന്ന പിന്‍മാറുന്ന വിവരം അറിയിച്ചത്.

Supreme court
സിബിഎസ്ഇ; 3ലും 6 ലും പുതിയ പാഠപുസ്തകം, മറ്റ് ക്ലാസുകളില്‍ മാറ്റമില്ല

ചൊവ്വാഴ്ചയാണ് തുറന്ന കോടതിയില്‍ ഹര്‍ജികള്‍ പരിഗണിക്കണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ നീരജ് കിഷന്‍ കൗള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെങ്കില്‍ ചേംബറില്‍ തന്നെ പരിഗണിക്കണമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2023 ഒക്ടോബര്‍ 17നാണ് സ്വവര്‍ഗ വിവാഹത്തിലെ നിയമസാധുത തേടിയുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പറഞ്ഞത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ചില്‍ ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എസ് രവീന്ദ്ര ഭട്ട്, ഹിമ കോലി, പി എസ് നരസിംഹ എന്നിവരാണ് വിധി പുറപ്പെടുവിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com