സിബിഐ അന്വേഷണം: ബംഗാളിന്റെ ഹര്‍ജി നിലനില്‍ക്കുമെന്ന് സുപ്രീം കോടതി, കേന്ദ്രത്തിന്റെ തടസ്സവാദം തള്ളി

supreme court
സുപ്രീം കോടതിഫയല്‍

ന്യൂഡല്‍ഹി: സംസ്ഥാനത്തെ കേസുകളില്‍ അന്വേഷണം നടത്തുന്നതിനുള്ള പൊതു അനുമതി പിന്‍വലിച്ചിട്ടും സിബിഐ നടപടികള്‍ തുടരുകയാണെന്ന, പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ ഹര്‍ജി നിലനില്‍ക്കുന്നതാണെന്ന് സുപ്രീം കോടതി. ഹര്‍ജി നിലനില്‍ക്കില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ വാദം ജസ്റ്റിസുമാരായ ബിആര്‍ ഗവായിയും സന്ദീപ് മേത്തയും തള്ളി.

2018 നവംബര്‍ 16ന് പൊതു അനുമതി പിന്‍വലിച്ചെന്ന് ബംഗാള്‍ സര്‍ക്കാര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ സംസ്ഥാനത്തെ കേസുകളില്‍ ഇപ്പോഴും സിബിഐ അന്വേഷണം തുടരുകയാണെന്ന് ബംഗാള്‍ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹര്‍ജി നിലനില്‍ക്കുമെന്ന ഉത്തരവ് മെറിറ്റിനെ ബാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിയിലെ ആക്ഷേപം വാദം കേട്ടു തീരുമാനത്തില്‍ എത്തേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഓഗസ്റ്റ് 13ലേക്കു മാറ്റി.

സിബിഐയ്ക്കു സ്വന്തം നിലയ്ക്ക് ഒരു സംസ്ഥാനത്ത് കയറി അന്വേഷണം നടത്താനാവില്ലെന്ന് ബംഗാളിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ഏതു സംസ്ഥാനത്താണോ അന്വേഷണം നടത്തുന്നത് അവരുടെ അനുമതി വേണമെന്ന് സിബല്‍ പറഞ്ഞു.

supreme court
കേന്ദ്രത്തില്‍ അവസരങ്ങളുടെ ചാകര, 55,000 ഒഴിവുകള്‍; പത്താംക്ലാസ് പാസായവര്‍ക്കും അപേക്ഷിക്കാം

കേസ് രജിസ്റ്റര്‍ ചെയ്യുന്നതു സംബന്ധിച്ചോ അന്വേഷണവുമായി ബന്ധപ്പെട്ടോ പഴ്‌സനല്‍ മന്ത്രാലയമോ സര്‍ക്കാരോ സിബിഐയ്ക്കു നിര്‍ദേശമൊന്നും നല്‍കുന്നില്ലെന്ന് കേന്ദ്രത്തിനു വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com