
ന്യൂഡല്‍ഹി: രാജ്യത്തെ ഏഴ് സംസ്ഥാനങ്ങളിലായി 13 നിയമസഭാ സീറ്റുകളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യ-എന്‍ഡിഎ സഖ്യം ആദ്യമായി നേര്‍ക്കുനേര്‍ പോരാടിയ തെരഞ്ഞെടുപ്പിലാണ് ഫലം വരുന്നത്.
ബംഗാളില്‍ നാലിടത്ത് കോണ്‍ഗ്രസ്, തമിഴനാട്ടില്‍ ഒരിടത്ത് ഡിഎംകെ, ഹിമാചലില്‍ ഒരു സീറ്റില്‍ കോണ്‍ഗ്രസും ഒരു സീറ്റില്‍ ബിജെപിയും ലീഡ് ചെയ്യുന്നു.
വോട്ടെണ്ണലില്‍ ആദ്യ ഫലസൂചനകള്‍ പുറത്ത് വരുമ്പോള്‍ ബിഹാറിലെ റുപൗലി മണ്ഡലത്തില്‍, ജനതാദളിന്റെ (യുണൈറ്റഡ്) കലാധര്‍ പ്രസാദ് മണ്ഡല്‍ 6588 വോട്ടുകള്‍ക്ക് മുന്നിലാണ്. 2433 വോട്ടുകളുടെ ലീഡാണുള്ളത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ ശങ്കര്‍ സിംഗ് 4155 വോട്ടുകള്‍ക്ക് പിന്നിലാണ്.
ഹിമാചല്‍ പ്രദേശിലെ ഹമിര്‍പുര്‍ മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ പുഷ്പീന്ദര്‍ വര്‍മ 3004 വോട്ടുകള്‍ക്ക് മുന്നിലെത്തി. മാറി മറായാവുന്ന ഫലസൂചനകളില്‍ 200 വോട്ടുകളുടെ ലീഡാണ് ആദ്യം ലഭിച്ചത്. ഇവിടെ ബിജെപിയുടെ ആശിഷ് ശര്‍മ്മ 2804 വോട്ടുകള്‍ക്ക് പിന്നിലാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പഞ്ചാബിലെ ജലന്ധര്‍ വെസ്റ്റില്‍, ആം ആദ്മി പാര്‍ട്ടിയുടെ മൊഹീന്ദര്‍ ഭഗത് 3971 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു, ഇവിടെ കോണ്‍ഗ്രസിന്റെ സുരീന്ദര്‍ കൗര്‍ നിലവില്‍ 1722 വോട്ടുകള്‍ക്ക് പിന്നിലാണ്.
ഹിമാചല്‍ പ്രദേശിലെ ഡെഹ്റ മണ്ഡലത്തില്‍ 360 വോട്ടിന്റെ ലീഡോടെ 4942 വോട്ടുകള്‍ക്ക് ബിജെപിയുടെ ഹോഷ്യാര്‍ സിങ് മുന്നിലെത്തി. 4582 വോട്ടുകള്‍ക്ക് കോണ്‍ഗ്രസിന്റെ കമലേഷ് തായാണ് രണ്ടാം സ്ഥാനത്ത്.
റുപൗലി (ബിഹാര്‍), റായ്ഗഞ്ച്, രണഘട്ട് ദക്ഷിണ, ബാഗ്ദാ, മണിക്തല (പശ്ചിമ ബംഗാള്‍), വിക്രവണ്ടി (തമിഴ്‌നാട്), അമര്‍വാര (മധ്യപ്രദേശ്), ബദരീനാഥ്, മംഗലൗര്‍ (ഉത്തരാഖണ്ഡ്), ജലന്ധര്‍ വെസ്റ്റ് (പഞ്ചാബ്), ഡെഹ്‌റ, ഹാമിര്‍പുര്‍, നലഗഢ് (ഹിമാചല്‍ പ്രദേശ്) എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. സാമാജികരുടെ മരണത്തേയും രാജിയേയും തുടര്‍ന്നാണ് ഇവിടങ്ങളില്‍ ഉപതെരഞ്ഞെടുപ്പ് നടന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ