ബംഗാള്‍ ബിജെപി പിടിക്കുമെന്ന് എക്‌സിറ്റ്‌പോള്‍; ചൊങ്കൊടി പാറും

2019ല്‍ ബിജെപി മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനമായിരുന്നു ബംഗാള്‍. 42 സീറ്റുകളില്‍ അന്ന് 18 സീറ്റുകളും ബിജെപി നേടിയിരുന്നു.
ബംഗാള്‍ ബിജെപി പിടിക്കുമെന്ന് എക്‌സിറ്റ്‌പോള്‍
ബംഗാള്‍ ബിജെപി പിടിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ഫയല്‍ /എക്‌സ്പ്രസ്‌

കൊല്‍ക്കത്ത: ബംഗാളില്‍ ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലങ്ങള്‍. 2019ല്‍ ബിജെപി മികച്ച പ്രകടനം കാഴ്ച വെച്ച സംസ്ഥാനമായിരുന്നു ബംഗാള്‍. 42 സീറ്റുകളില്‍ അന്ന് 18 സീറ്റുകളും ബിജെപി നേടിയിരുന്നു. 22 സീറ്റുകളാണ് അന്ന് തൃണമൂല്‍ നേടിയത്.

ഇത്തവണ അതിനേക്കാള്‍ മികച്ച പ്രകടനവുമായി തൃണമൂലിനെ മറികടക്കും ബിജെപി എന്നാണ് പുറത്തുന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നല്‍കുന്ന സൂചനകള്‍. പുറത്തുവന്ന മൂന്ന് എക്‌സിറ്റ് പോള്‍ പ്രകാരം സംസ്ഥാനത്ത് ബിജെപി കൂടുതല്‍ സീറ്റുകള്‍ നേടും എന്നാണ് പ്രവചനം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജന്‍കീ ബാത്ത് സര്‍വേ പ്രകാരം 21 മുതല്‍ 26 സീറ്റുകള്‍ വരെ നേടുമ്പോള്‍ തൃണമൂല്‍ 18 വരെ സീറ്റുകള്‍ നേടും. ഇന്ത്യാന്യൂസ് സര്‍വേയിലും ബിജെപി 21 സീറ്റുകള്‍ നേടുമെന്നാണ് പ്രവനം. റിപ്പബ്ലിക് ടിവിയുടെ കണക്കുപ്രകാരം 25 സീറ്റുകള്‍ ബിജെപിക്ക് ലഭിക്കും. ബംഗാളില്‍ സിപിഎം ഒരു സീറ്റിലും കോണ്‍ഗ്രസ് ഒരു സീറ്റിലും ലഭിക്കുമെന്നും എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നു .

ബംഗാള്‍ ബിജെപി പിടിക്കുമെന്ന് എക്‌സിറ്റ്‌പോള്‍
മൂന്നാമതും എന്‍ഡിഎ; എക്‌സിറ്റ്‌പോള്‍ ഫലം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com