മൂന്നാമതും മോദി സര്‍ക്കാര്‍; ഹൃദയഭൂമിയില്‍ ബിജെപി; ഇന്ത്യാസഖ്യം നില മെച്ചപ്പെടുത്തും

എന്‍ഡിഎ ഇത്തവണ 350 സീറ്റിലേറെ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ മുന്നണി 150 സീറ്റു നേടുമെങ്കിലും അധികാരത്തിലെത്തില്ല.
Exit Poll 2024 Live Updates
മൂന്നാമതും എന്‍ഡിഎ; എക്‌സിറ്റ്‌പോള്‍ ഫലം

ന്യൂഡല്‍ഹി: മൂന്നാം തവണയും എന്‍ഡിഎ സഖ്യം അധികാരത്തിലെത്തുമെന്ന് വിവിധ എക്‌സിറ്റ് പോള്‍ ഫലം. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പ്രകാരം എന്‍ഡിഎ ഇത്തവണ 350 സീറ്റിലേറെ നേടുമെന്നാണ് പ്രവചനം. ഇന്ത്യാ മുന്നണി 150 സീറ്റു നേടുമെങ്കിലും അധികാരത്തിലെത്തില്ല.

ഇന്ത്യാ ടുഡേ – ആകിസിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ‌ സർവേ പ്രകാരം ഇന്ത്യാ മുന്നണിക്ക് തമിഴ്നാട്ടിൽ 26 മുതൽ 30 സീറ്റ് വരെയും എൻഡിഎയ്ക്ക് 1 മുതൽ 3 സീറ്റ് വരെയും ലഭിക്കും. മറ്റുളളവർക്ക് 6 മുതൽ 8 സീറ്റ് വരെ ലഭിക്കുമെന്നാണ് പ്രവചനം. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ തമിഴ്‌നാട്ടില്‍ എന്‍ഡിഎ സഖ്യത്തിന് 12 ശതമാനം വോട്ടുവിഹിതം വര്‍ധിക്കും. അതേസമയം, ഇന്ത്യ സഖ്യത്തിന്റെ വോട്ടുവിഹിതത്തില്‍ ആറ് ശതമാനം ഇടിവുണ്ടാകുമെന്നും സര്‍വേ പറയുന്നു.

കര്‍ണാടകയില്‍ എന്‍ഡിഎ സഖ്യം കൂടുതല്‍ സീറ്റുകള്‍ നേടുമെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ സര്‍വേ പ്രവചിക്കുന്നത്. 23-25 വരെ സീറ്റുകള്‍ എന്‍ഡിഎ നേടിയേക്കാം. ജെഡിഎസിന് രണ്ട് സീറ്റുകള്‍ ലഭിക്കും. കോണ്‍ഗ്രസ് മൂന്ന് മുതല്‍ അഞ്ച് സീറ്റിലേക്ക് ഒതുങ്ങുമെന്നും സര്‍വേയില്‍ വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ബിഹാറിലെ 40 ലോക്സഭാ സീറ്റുകളില്‍ എന്‍ഡിഎ 29-33 വരെ സീറ്റുകള്‍ നേടുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനം. ആര്‍ജെഡിയും കോണ്‍ഗ്രസും ഉള്‍പ്പെടുന്ന ഇന്ത്യ സഖ്യത്തിന് ഏഴ് മുതല്‍ പത്ത് സീറ്റുകള്‍ നേടാനാകുമെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.

ഝാര്‍ഖണ്ഡില്‍ മത്സരം കടുക്കുമെന്ന് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ പ്രവചനം. എന്‍ഡിഎ 8-10 സീറ്റുകള്‍ വരെ നേടിയേക്കും. ഇന്ത്യാ സഖ്യത്തിന് നാല് മുതല്‍ ആറ് സീറ്റുകളെന്നാണ് പ്രവചനം. ഛത്തീസ്ഗഢില്‍ മുഴുവന്‍ സീറ്റുകളും എന്‍ഡിഎ തൂത്തുവാരുമെന്നാണ് റിപ്പോര്‍ട്ട്.

മധ്യപ്രദേശിലും ബിജെപി തങ്ങളുടെ ആധിപത്യം തുടരുമെന്നാണ് ഇന്ത്യ ടുഡേ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍ ഫലം. 28-29 വരെ സീറ്റുകള്‍ വരെ ബി.ജെ.പി നേടും. കോണ്‍ഗ്രസിന് ഒരു സീറ്റ് ലഭിച്ചേക്കാമെന്നാണ് സര്‍വേ ഫലം.രാജസ്ഥാനില്‍ ഇന്ത്യ സഖ്യം സ്ഥിതി മെച്ചപ്പെടുത്തുമെങ്കിലും ഏറ്റവും കൂടുതല്‍ സീറ്റുകള്‍ ബിജെപിക്കായിരിക്കും.

Exit Poll 2024 Live Updates
ആദ്യം വോട്ട്, അമ്മയുടെ സംസ്‌കാരം പിന്നെ; അടുത്ത തെരഞ്ഞെടുപ്പിന് 5 വര്‍ഷം കാത്തിരിക്കണമെന്ന് മകന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com