ഭര്‍ത്താവിന്റെ കൈക്കൂലിപ്പണം കൊണ്ടു ജീവിതം ആസ്വദിച്ച ഭാര്യയും അഴിമതിക്കേസില്‍ കുറ്റക്കാരി; ശിക്ഷ റദ്ദാക്കാനാവില്ലെന്ന് ഹൈക്കോടതി

bribery case
കൈക്കൂലിപ്പണം കൊണ്ടു ജീവിതം ആസ്വദിച്ച ഭാര്യയും അഴിമതിക്കേസില്‍ കുറ്റക്കാരിപ്രതീകാത്മക ചിത്രം

മധുര: ഭര്‍ത്താവിന്റെ കൈക്കൂലിപ്പണം കൊണ്ടു ജീവിതം ആസ്വദിച്ച ഭാര്യയും അഴിമതിക്കേസില്‍ കുറ്റക്കാരിയാണെന്ന് മദ്രാസ് ഹൈക്കോടതി. ഭര്‍ത്താവ് കൈക്കൂലി വാങ്ങുന്നതു തടയാനുള്ള ഉത്തരവാദിത്വം ഭാര്യയ്ക്കുണ്ടെന്ന് മധുര ബെഞ്ചിലെ ജസ്റ്റിസ് കെകെ രാമകൃഷ്ണന്‍ പറഞ്ഞു. ഭര്‍ത്താവ് കൈക്കൂലി വാങ്ങിയ കേസില്‍ തന്നെ ശിക്ഷിച്ച വിചാരണക്കോടതി വിധിക്കെതിരെ ഭാര്യ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി.

അഴിമതിയില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുകയെന്നതു തന്നെയാണ് ജീവിതത്തിന്റെ അടിസ്ഥാന പ്രമാണമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഒരാള്‍ അഴിമതി നടത്തുമ്പോള്‍ അയാളും ഒപ്പം കുടുംബവുമാണ് നാശമാവുന്നത്. അഴിമതിപ്പണം അവര്‍ ആസ്വദിച്ചെങ്കില്‍ അതിന്റെ പ്രത്യാഘാതം അനുഭവിക്കാനും ബാധ്യതയുണ്ട്- കോടതി പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വീട്ടില്‍ നിന്നാണ് അഴിമതി തുടങ്ങുന്നത്. വീട്ടുകാരി അഴിമതിയില്‍ പങ്കാളിയെങ്കില്‍ അതിന് ഒരു അവസാനവും ഉണ്ടാവില്ല. ഹര്‍ജിക്കാരിയായ ദൈവനായകി ഭര്‍ത്താവിന്റെ അഴിമതിപ്പണം കൊണ്ടു സുഖജീവിതം നയിച്ചയാളാണ്. അതുകൊണ്ടുതന്നെ ശിക്ഷ അനുഭവിക്കാന്‍ ബാധ്യസ്ഥയാണെന്ന് കോടതി വ്യക്തമാക്കി.

bribery case
എഫ്‌ഐആര്‍ ഇല്ലാതെ പൊലീസ് വീട്ടില്‍ കയറി, സ്ത്രീകള്‍ക്കു നേരെ കൈയേറ്റം, ഒന്നര ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിന് 1992ലാണ് പൊലീസ് സബ് ഇന്‍സ്‌പെക്ടറായിരുന്ന ശക്തിവേലിനും ഭാര്യയ്ക്കുമെതിരെ കേസെടുത്തത്. വിചാരണയ്ക്കിടെ ശക്തിവേല്‍ മരിച്ചു. ഭാര്യ ദൈവനായകി ഒരു വര്‍ഷം തടവു ശിക്ഷയും ആയിരം രൂപ പിഴയും ഒടുക്കണമെന്നായിരുന്നു പ്രത്യേക കോടതിയുടെ വിധി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com