'ജൂണ്‍ 4ന് പുതിയ പുലരി വിരിയും, ഇന്ത്യാ മുന്നണി സര്‍ക്കാരുണ്ടാക്കും'

കത്തുന്ന ചൂടിനെ വകവെക്കാതെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ വോട്ട് ചെയ്തവരെ അഭിനന്ദിക്കുന്നു.
Rahul gandhi
രാഹുല്‍ ഗാന്ധിഫയല്‍

ന്യൂഡല്‍ഹി: ജൂണ്‍ 4 ന് ഇന്ത്യ ബ്ലോക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പോകുന്നുവെന്നും ഇതിലൂടെ രാജ്യത്തിന് പുതിയ പ്രഭാതം കൊണ്ടുവരാന്‍ കഴിയുമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഏഴാമത്തെയും അവസാനത്തെയും വോട്ടെടുപ്പ് ദിനമാണ് ഇന്ന്. ഇതുവരെയുള്ള ട്രെന്‍ഡുകള്‍ സൂചിപ്പിക്കുന്നത് രാജ്യത്ത് ഇന്ത്യ ബ്ലോക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്നാണെന്ന് രാഹുല്‍ ഗാന്ധി എക്‌സില്‍ കുറിച്ചു.

കത്തുന്ന ചൂടിനെ വകവെക്കാതെ ജനാധിപത്യത്തെയും ഭരണഘടനയെയും സംരക്ഷിക്കാന്‍ വോട്ട് ചെയ്തവരെ അഭിനന്ദിക്കുന്നു. അഭിമാനം തോന്നുന്നു. അഹങ്കാരത്തിന്റെയും അടിച്ചമര്‍ത്തലിന്റേയും പ്രതീകമായി മാറിയ ഈ സര്‍ക്കാരിന് നിങ്ങളുടെ വോട്ടിലൂടെ അവസാന പ്രഹരം നല്‍കൂ എന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.

Rahul gandhi
17 കാരന്റെ സാംപിള്‍ മാറ്റിയത് അമ്മയുടെ രക്തവുമായി; തെളിവു നശിപ്പിച്ചതിന് കേസ്, അറസ്റ്റ്

ഇന്ത്യാ ബ്ലോക്ക് സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പറഞ്ഞു. അതുകൊണ്ട് അവസാന ഘട്ട വോട്ടെടുപ്പില്‍ എല്ലാവരും വോട്ട് ചെയ്യണമെന്നും പ്രിയങ്ക അഭ്യര്‍ഥിച്ചു. നിങ്ങളുടെ അനുഭവം, നിങ്ങളുടെ ജ്ഞാനം, നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്നിവയെ അടിസ്ഥാനമാക്കി, ധാരാളം വോട്ട് ചെയ്യുക. നിങ്ങളുടെ ഭരണഘടനയ്ക്ക് വോട്ട് ചെയ്യുക, നിങ്ങളുടെ ജനാധിപത്യത്തിന് വോട്ട് ചെയ്യുക, നിങ്ങള്‍ക്കായി മാത്രം പ്രവര്‍ത്തിക്കുന്ന ഒരു സര്‍ക്കാര്‍ രൂപീകരിക്കുക എന്നാണ് പ്രിയങ്ക ഗാന്ധി വോട്ടര്‍മാരോട് പറഞ്ഞത്.

കഴിഞ്ഞ മാസം 19 ന് ആരംഭിച്ച ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ട വോട്ടെടുപ്പാണ് ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശമായ ചണ്ഡീഗഡിലുമായി 57 പാര്‍ലമെന്റ് മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്. 5.24 കോടി പുരുഷന്‍മാരും 4.82 കോടി സ്ത്രീകളും 3574 ഭിന്ന ലിംഗക്കാരും ഉള്‍പ്പെടെ 10.06 കോടിയിലധികം വോട്ടര്‍മാരാണുള്ളതെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി) നേതാക്കളായ രവിശങ്കര്‍ പ്രസാദ്, നിഷികാന്ത് ദുബെ, രവ്നീത് സിംഗ് ബിട്ടു, കോണ്‍ഗ്രസ് നേതാക്കളായ മനീഷ് തിവാരി, ചരണ്‍ജിത് സിംഗ് ചന്നി, ശിരോമണി അകാലിദള്‍ (എസ്എഡി) നേതാവ് ഹര്‍സിമ്രത് എന്നിവരുള്‍പ്പെടെ 904 സ്ഥാനാര്‍ഥികളാണ് അവസാന ഘട്ട വോട്ടെടുപ്പില്‍ മത്സരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നേരത്തെയുള്ള ആറ് ഘട്ടങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 19, ഏപ്രില്‍ 26, മെയ് 7, മെയ് 13, മെയ് 20, മെയ് 25 തീയതികളിലായിരുന്നു. ഒഡീഷയില്‍ കഴിഞ്ഞ നാല് ഘട്ടങ്ങളിലായി ലോക്സഭയിലേക്കും നിയമസഭയിലേക്കും ഒരേസമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com