ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്; വാരാണസിയടക്കം 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്

ബംഗാള്‍, ബിഹാര്‍ ഒഡിഷ, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 904 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്.
loksabha-elections-final-phase-voting-today
ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്

ന്യൂഡല്‍ഹി: ലോക്‌സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിലുമാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തര്‍പ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബിഹാറിലെ എട്ടിടത്തും പഞ്ചാബിലെയും ഹിമാചല്‍പ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ബംഗാള്‍, ബിഹാര്‍ ഒഡിഷ, ഹിമാചല്‍ പ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നായി 904 സ്ഥാനാര്‍ഥികളാണ് ജനവിധി തേടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് നേതാവ് അജയ് റായ്, ബോളിവുഡ് നടി കങ്കണ റണാവത്ത്, മനീഷ് തിവാരി, രവിശങ്കര്‍ പ്രസാദ്, അഭിഷേക് ബാനര്‍ജി എന്നീ പ്രമുഖരും അവസാന ഘട്ടത്തില്‍ ജനവിധി തേടുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

loksabha-elections-final-phase-voting-today
സൈനിക വേഷത്തില്‍ ദേശീയ പതാകയുമേന്തി യോഗാ വേദിയില്‍; ഡാന്‍സിനിടെ കുഴഞ്ഞുവീണുമരിച്ചു; 'അറിയാതെ' കൈയടിച്ച് പ്രോത്സാഹിപ്പിച്ച് കാണികള്‍; വീഡിയോ

ഹിമാചല്‍പ്രദേശില്‍ നിര്‍ണായകമായ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതെരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.കോണ്‍ഗ്രസ് വിമത എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെയാണ് ഹിമാചല്‍ പ്രദേശിലെ 6 ഇടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com