17 കാരന്റെ സാംപിള്‍ മാറ്റിയത് അമ്മയുടെ രക്തവുമായി; തെളിവു നശിപ്പിച്ചതിന് കേസ്, അറസ്റ്റ്

അപകടം നടക്കുമ്പോള്‍ മകന്‍ മദ്യപിച്ചിട്ടില്ലെന്ന് വരുത്തി തീര്‍ക്കാന്‍ അമ്മയുടെ രക്ത സാമ്പിള്‍ പരിശോധനക്ക് അയച്ചതിനും കൃത്രിമത്വം നടത്തിയതിനും തെളിവ് നശിപ്പിച്ചതിനുമാണ് കേസ്
Pune teen kill accident
പ്രതികളായവര്‍ മദ്യപിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍, കസ്റ്റഡിയിലെടുത്ത കാര്‍ വീഡിയോ സ്ക്രീന്‍ഷോട്ട് ഫയല്‍

പൂനെ: മഹാരാഷ്ട്രയില്‍ മദ്യപിച്ച് പോര്‍ഷെ കാര്‍ ഓടിച്ച് രണ്ട് പേരെ കൊലപ്പെടുത്തിയ കേസില്‍ പതിനേഴുകാരന്റെ അമ്മ ശിവാനി അഗര്‍വാള്‍ അറസ്റ്റില്‍. അപകടം നടക്കുമ്പോള്‍ മകന്‍ മദ്യപിച്ചിട്ടില്ലെന്ന് വരുത്തി തീര്‍ക്കാന്‍ അമ്മയുടെ രക്ത സാമ്പിള്‍ പരിശോധനക്ക് അയച്ചതിനും കൃത്രിമത്വം നടത്തിയതിനും തെളിവ് നശിപ്പിച്ചതിനുമാണ് കേസ്.

Pune teen kill accident
എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ഇന്ന് 6.30 മുതല്‍, കോണ്‍ഗ്രസ് വിട്ടു നില്‍ക്കും; ഇന്ത്യ മുന്നണിയുടെ യോഗം ഖാര്‍ഗെയുടെ വസതിയില്‍

മെയ് 19 ന് പൂനെയിലെ കല്യാണി നഗറില്‍ പതിനേഴുകാരന്‍ കാര്‍ ഇടിച്ച് രണ്ട് പേര്‍ കൊല്ലപ്പെടുകയായിരുന്നു. കുടുംബത്തിന്റെ ഡ്രൈവറുടെ മുകളില്‍ കുറ്റം ചുമത്താന്‍ ശ്രമിച്ചതിന് നേരത്തെ പിതാവിനെയും മുത്തച്ഛനെയും അറസ്റ്റ് ചെയ്തു.

കുറ്റകൃത്യം മറച്ചുവെക്കാന്‍ കുടുംബം നടത്തിയ ശ്രമങ്ങള്‍ എല്ലാം അന്വേഷണത്തില്‍ തെളിഞ്ഞു. പണം നല്‍കി ഡ്രൈവറില്‍ കുറ്റം ചുമത്താന്‍ ശ്രമിച്ചെങ്കിലും നിഷേധിച്ചതോടെ തട്ടിക്കൊണ്ടുപോയി കുറ്റം ഏറ്റെടുക്കാന്‍ നിര്‍ബന്ധിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ ആശുപത്രിയില്‍ 17 കാരന്റെ മെഡിക്കല്‍ പരിശോധനയിലും ക്രമക്കേടുകള്‍ നടത്തിയതിലും അന്വേഷണം ആരംഭിച്ചു. ഇതിനായി മുംബൈ ആസ്ഥാനമായുള്ള ഗ്രാന്റ്‌സ് മെഡിക്കല്‍ കോളജ് ഡീന്‍ ഡോ പല്ലവി സപലെയുടെ നേതൃത്വത്തില്‍ മൂന്നംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com