ആദ്യം വോട്ട്, അമ്മയുടെ സംസ്‌കാരം പിന്നെ; അടുത്ത തെരഞ്ഞെടുപ്പിന് 5 വര്‍ഷം കാത്തിരിക്കണമെന്ന് മകന്‍

വോട്ടെടുപ്പ് ദിവസം മരിച്ച എണ്‍പതുവയസുകാരിയുടെ കുടുംബം ആദ്യം വോട്ടുചെയ്യാനും പിന്നീട് അവരുടെ അന്ത്യകര്‍മം നടത്താനും തീരുമാനിച്ചു.
 Bihar Man Votes First Then Cremates Mother
Pollinആദ്യം വോട്ട്, അമ്മയുടെ സംസ്‌കാരം പിന്നെ; അടുത്ത തെരഞ്ഞെടുപ്പിന് 5 വര്‍ഷം കാത്തിരിക്കണമെന്ന് മകന്‍പ്രതീകാത്മക ചിത്രം

പട്‌ന: വോട്ടെടുപ്പ് ദിവസം മരിച്ച എണ്‍പതുവയസുകാരിയുടെ കുടുംബം ആദ്യം വോട്ടുചെയ്യാനും പിന്നീട് അവരുടെ അന്ത്യകര്‍മം നടത്താനും തീരുമാനിച്ചു. ബിഹാറിലെ ജെഹനബാദ് ലോക്‌സഭാ മണ്ഡലത്തിലെ ദേവ് കുലി ഗ്രാമത്തില്‍ അവസാനഘട്ട വോട്ടെടുപ്പിനിടെയാണ് സംഭവം.

'അമ്മ ഇന്ന് മരിച്ചു, ഇനി അവര്‍ തിരിച്ചുവരില്ല. ശവസംസ്‌കാരം നടത്താന്‍ കാത്തിരിക്കാം. എന്നാല്‍ തെരഞ്ഞെടുപ്പ് അങ്ങനെയല്ല. അഞ്ച് വര്‍ഷത്തിന് ശേഷമെ ഇനി തെരഞ്ഞെടുപ്പ് വരൂ. അതിനാല്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ആലോചിച്ചശേഷമാണ് വോട്ട് ചെയ്ത ശേഷം അന്ത്യകര്‍മം നടത്താന്‍ തീരുമാനിച്ചത'- മകന്‍ മിതിലേഷ് യാദവ് പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

115ാം നമ്പര്‍ പോളിങ് ബൂത്തില്‍ വോട്ടുരേഖപ്പെടുത്തിയ ശേഷം കുടുംബാംഗങ്ങള്‍ 80കാരിയുടെ അന്ത്യകര്‍മം നടത്തുകയും ചെയ്തു. ഏഴാമത്തെയും അവസാനത്തെയും ഘട്ടത്തില്‍ ബിഹാറിലെ എട്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്.

 Bihar Man Votes First Then Cremates Mother
45 മണിക്കൂര്‍ ധ്യാനം പൂര്‍ത്തിയാക്കി, മോദി വിവേകാനന്ദപ്പാറയില്‍ നിന്നു മടങ്ങി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com