ലൈംഗിക പീഡനക്കേസ് പ്രതി പ്രജ്വല്‍ രേവണ്ണ വന്‍ വിജയം നേടുമെന്ന് എക്‌സിറ്റ് പോള്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശ്രേയസ് പട്ടേലിനെതിരെ വന്‍ വിജയം നേടുമെന്നാണ് പുറത്തുവന്ന എക്‌സിറ്റുപോളുകള്‍ പറയുന്നത്.
sex scandel in karnataka
പ്രജ്വല്‍ രേവണ്ണ ഫെയ്‌സ്ബുക്ക്

ബംഗളൂരു: ബലാത്സംഗക്കേസിലെ പ്രതിയും സസ്‌പെന്‍ഷനിലായ ജനതാദള്‍ നേതാവുമായ പ്രജ്വല്‍ രേവണ്ണ ഹാസന്‍ ലോക്‌സഭാ മണ്ഡലത്തില്‍ നിന്ന് വിജയിക്കുമെന്ന് എക്‌സിറ്റ്‌പോള്‍ ഫലം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ ശ്രേയസ് പട്ടേലിനെതിരെ വന്‍ വിജയം നേടുമെന്നാണ് പുറത്തുവന്ന എക്‌സിറ്റുപോളുകള്‍ പറയുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥിയെ പ്രജ്വല്‍ പരാജയപ്പെടുത്തി 1.4ലക്ഷം വോട്ടിനായിരുന്നു. 2014ല്‍ മുന്‍ പ്രധാനമന്ത്രി ദേവഗൗഡയും ഒരുലക്ഷത്തില്‍പ്പരം വോട്ടിന് ജയിച്ച മണ്ഡലമാണ് ഹാസന്‍.

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് നിയമസഭാ തെരഞ്ഞെടുപ്പിലെ മുന്നേറ്റം ഉണ്ടാക്കാനാകില്ലെന്ന് എക്സിറ്റ് പോള്‍ ഫലങ്ങള്‍ പറയുന്നത്. 28 ലോക്‌സഭാ സീറ്റുകളില്‍ 25 വരെ സീറ്റ് എന്‍ഡിഎ നേടുമെന്ന് ഇന്ത്യാ ടുഡെ ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ പ്രവചിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എബിപി ന്യൂസ് -ഡി ഡൈനാമിക് 23 സീറ്റാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത് കോണ്‍ഗ്രസിന് അഞ്ചു സീറ്റും പറയുന്നു. റിപ്പബ്ലിക് ടിവി- പി മാര്‍ക് 22 സീറ്റാണ് എന്‍ഡിഎയ്ക്ക് പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് ആറ് സീറ്റ് കിട്ടുമെന്നുമാണ് പ്രവചനം. ജാന്‍കി ബാത്ത് എന്‍ഡിഎയ്ക്ക് 21 മുതല്‍ 23 വരെയാണ് പ്രവചിക്കുന്നത്. കോണ്‍ഗ്രസ് അഞ്ചു മുതല്‍ ഏഴ് വരെ സീറ്റ് നേടുമെന്നും പറയുന്നു.

sex scandel in karnataka
ഉത്തര്‍പ്രദേശില്‍ ബിജെപി തൂത്തുവാരും; കര്‍ണാടകയിലും മോദി തരംഗം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com