കര്‍ണാടകയില്‍ കോണ്‍ഗ്രസ് രണ്ടക്കം കടക്കും; എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ഡികെ ശിവകുമാര്‍

എക്‌സിറ്റ് പോളില്‍ തനിക്ക് വിശ്വാസമില്ലെന്നും കോണ്‍ഗ്രസ് കര്‍ണാടകയില്‍ രണ്ടക്ക സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു
Don’t believe in exit polls dk sivakumar says
കര്‍ണാടകയില്‍ കോണ്‍ഗ്രസ് രണ്ടക്കം കടക്കും; എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ഡികെ ശിവകുമാര്‍പിടിഐ

ബംഗളൂരു: കര്‍ണാടകയില്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തകര്‍ന്നടിയുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി പിസിസി അധ്യക്ഷനും കര്‍ണാടക ഉപമുഖ്യമന്ത്രിയുമായ ഡികെ ശിവകുമാര്‍. എക്‌സിറ്റ് പോളില്‍ തനിക്ക് വിശ്വാസമില്ലെന്നും കോണ്‍ഗ്രസ് കര്‍ണാടകയില്‍ രണ്ടക്ക സീറ്റ് നേടുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ വിളിച്ചുചേര്‍ത്ത സൂം മീറ്റിങ്ങില്‍ സംസാരിക്കുകയായിരുന്നു ശിവകുമാര്‍.

28 സീറ്റുകളുള്ള സംസ്ഥാനത്ത് കോണ്‍ഗ്രസ് മൂന്നില്‍ രണ്ട് ലോക്സഭാ മണ്ഡലങ്ങളില്‍ വിജയം നേടും. 136 സീറ്റുകളില്‍ ജയിക്കുമെന്നായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ പറഞ്ഞത്. അത് യാഥാര്‍ഥ്യമായി അദ്ദേഹം പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Don’t believe in exit polls dk sivakumar says
'സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനാല്‍ ജയിലില്‍ പോകുന്നു'; കെജരിവാള്‍ വീണ്ടും തിഹാര്‍ ജയിലില്‍

കര്‍ണാടകയില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷമാണ് എല്ലാ എക്സിറ്റ് പോള്‍ ഫലങ്ങളും പ്രവചിക്കുന്നത്. എന്‍ഡിഎ 20 സീറ്റുകള്‍ നേടുമെന്ന് ടിവി ഭാരത് വര്‍ഷ് പോള്‍സ്ട്രാറ്റ് പറയുമ്പോള്‍, കോണ്‍ഗ്രസ് എട്ട് സീറ്റ് നേടുമെന്നാണ് പ്രവചനം. ഇന്ത്യ ടുഡേ ആക്സിസ് മൈ ഇന്ത്യ എന്‍ഡിഎക്ക് 23 മുതല്‍ 25 സീറ്റ് വരെയും കോണ്‍ഗ്രസിന് 3 മുതല്‍ 5 സീറ്റ് വരെയാണ് പ്രവചിക്കുന്നത്.

ഇന്ത്യ ടിവി സിഎന്‍എക്സ് എന്‍ഡിഎക്ക് 19 മുതല്‍ 25 സീറ്റ് വരെയും കോണ്‍ഗ്രസ് 4 മുതല്‍ 8 വരെയും പ്രവചിച്ചപ്പോള്‍ റിപ്പബ്ലിക് പി മാര്‍ക്ക് എന്‍ഡിഎക്ക് 22 സീറ്റും കോണ്‍ഗ്രസിന് 6 സീറ്റും പ്രവചിച്ചു. ജന്‍കി ബാത്ത് കര്‍ണാടകയില്‍ എന്‍ഡിഎക്ക് 21 മുതല്‍ 23 സീറ്റ് വരെയും കോണ്‍ഗ്രസിന് 5 മുതല്‍ 7 വരെയുമാണ് സീറ്റ് പ്രവചിച്ചത്. എബിപി സി വോട്ടര്‍ എന്‍ഡിഎക്ക് 23 മുതല്‍ 25 വരെയും കോണ്‍ഗ്രസിന് 3 മുതല്‍ 5 വരെയും ഇന്ത്യ ന്യൂസ് ഡി ഡൈനാമിക്സ് എന്‍ഡിഎക്ക് 23 സീറ്റും കോണ്‍ഗ്രസിന് 5 സീറ്റും പ്രവചിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com