ജഗന്‍ വീഴും, ആന്ധ്രയില്‍ എന്‍ഡിഎ സഖ്യം അധികാരം പിടിക്കും; ഒഡിഷയില്‍ ഇഞ്ചോടിഞ്ച്

ആക്‌സിസ് മൈ ഇന്ത്യ നിയമസഭാ തെരഞ്ഞെടുപ്പ് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍
Exit polls predict
മോദിയടക്കമുള്ള എന്‍ഡിഎ നേതാക്കള്‍ വേദിയില്‍, ജഗന്‍മോഹന്‍ റെഡ്ഡിഎക്സ്പ്രസ്

അമരാവതി: ആന്ധ്ര പ്രദേശില്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ അധികാരം പിടിക്കുമെന്നു ആക്‌സിസ് മൈ ഇന്ത്യ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍. ഒഡിഷയില്‍ ഇഞ്ചോടിഞ്ച് പോരാട്ടവും പ്രവചിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്‌സിറ്റ് പോള്‍ ഫലങ്ങളാണ് പുറത്തു വന്നത്.

എന്‍ഡിഎ സഖ്യം ആന്ധ്രയില്‍ 98 മുതല്‍ 120 സീറ്റുകള്‍ വരെ നേടും. ജഗന്‍ മോഹന്‍ സര്‍ക്കാര്‍ താഴെ വീഴും. വൈഎസ്ആര്‍സിപിക്ക് 55 മുതല്‍ 77 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.

എന്‍ഡിഎ സഖ്യത്തില്‍ ടിഡിപി 78 മുതല്‍ 96 സീറ്റുകള്‍ നേടും. ബിജെപി നാല് മുതല്‍ ആറ് സീറ്റ് വരെയും ജെഎസ്പി 16 മുതല്‍ 18 വരെ സീറ്റുകള്‍ നേടുമെന്നും പ്രവചിക്കുന്നു. ഇന്ത്യ സഖ്യത്തിനു രണ്ട് സീറ്റുകളാണ് പ്രവചിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒഡിഷയില്‍ 62 മുതല്‍ 80 സീറ്റുകള്‍ വരെ ബിജെപി നേടും. ബിജെഡിക്കും സമാന സീറ്റുകളിലാണ് സാധ്യത. 62 മുതല്‍ 60 വരെ. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ 113 സീറ്റുകളാണ് ബിജെഡി നേടിയത്. ഒഡിഷയില്‍ 147 അംഗ നിയമസഭയില്‍ തൂക്കുസഭയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനം പറയുന്നു. കോണ്‍ഗ്രസിനു സംസ്ഥാനത്ത് അഞ്ച് മുതല്‍ എട്ട് സീറ്റുകള്‍ വരെ ലഭിച്ചേക്കാമെന്നും എക്‌സിറ്റ് പോള്‍ പ്രവചിക്കുന്നു.

അതേസമയം ആന്ധ്രയില്‍ ജഗന്‍ മോഹന്‍ നേരിയ വ്യത്യാസത്തില്‍ അധികാരം നിലനിര്‍ത്തിയേക്കുമെന്ന് ആര പോള്‍ സ്ട്രാറ്റജീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പ്രവചനം. വൈആര്‍സിപിക്ക് 94 മുതല്‍ 104 സീറ്റുകള്‍ വരെ നേടിയേക്കുമെന്നാണ് ആരയുടെ പ്രവചനം. എന്‍ഡിഎ സഖ്യത്തിനു 71 മുതല്‍ 81 സീറ്റുകള്‍ വരെ സ്വന്തമാക്കുമെന്നും പ്രവചിക്കുന്നു.

ആന്ധ്രയില്‍ പിപ്പിള്‍സ് പള്‍സ് എന്‍ഡിഎ സഖ്യത്തിനു 111 മുതല്‍ 135 സീറ്റുകള്‍ വരെ പ്രവചിക്കുന്നു. വൈഎസ്ആര്‍സിപിക്ക് 45-60.

Exit polls predict
കര്‍ണാടകയില്‍ കോണ്‍ഗ്രസ് രണ്ടക്കം കടക്കും; എക്സിറ്റ് പോള്‍ ഫലങ്ങള്‍ തള്ളി ഡികെ ശിവകുമാര്‍

ടിവി5 തെലുഗു എന്‍ഡിഎയ്ക്ക് 116 സീറ്റുകള്‍ വരെയാണ് പ്രവചിക്കുന്നത്. വൈഎസ്ആര്‍സിപിക്ക് 14 സീറ്റ് മാത്രം.

ചാണക്യ എന്‍ഡിഎ സഖ്യത്തിനു 110-120 സീറ്റുകള്‍ ലഭിക്കുമെന്നു പ്രവചിക്കുന്നു. വൈഎസ്ആര്‍സിപി 55 മുതല്‍ 65 വരെ. ആക്‌സിസ് മൈ ഇന്ത്യ ഒഴികെ നാല് പോളുകളും ഇന്ത്യ സഖ്യം ഒരു സീറ്റും നേടില്ല എന്നാണ് പ്രവചിക്കുന്നത്.

Exit polls predict
'സ്വേച്ഛാധിപത്യത്തിനെതിരെ ശബ്ദമുയര്‍ത്തിയതിനാല്‍ ജയിലില്‍ പോകുന്നു'; കെജരിവാള്‍ വീണ്ടും തിഹാര്‍ ജയിലില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com