ഉഷ്ണ തരംഗം തുടരുമെന്ന് കാലാവസ്ഥ വകുപ്പ്; സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ്

ആശുപത്രികളിലും പൊതു ഇടങ്ങളിലും ഫയര്‍ ഓഡിറ്റും ഇലക്ട്രിക്കല്‍ സേഫ്റ്റി ഓഡിറ്റും നടത്താന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി
heat wave
പ്രതീകാത്മക ചിത്രംഫയല്‍

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിൽ ഉഷ്ണ തരംഗം തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് കാലാവസ്ഥ വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഗുജറാത്ത് സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. പ്രകൃതിക്ഷോഭവുമായി ബന്ധപ്പെട്ട രാജ്യത്തെ സ്ഥിതിഗതികള്‍ വിലയിരുത്താനായിട്ടായിരുന്നു യോഗം.

ആശുപത്രികളിലും പൊതു ഇടങ്ങളിലും ഫയര്‍ ഓഡിറ്റും ഇലക്ട്രിക്കല്‍ സേഫ്റ്റി ഓഡിറ്റും നടത്താന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. അഗ്നി ബാധ മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാന്‍ നിരന്തര പരിശോധനകല്‍ നടത്തണം. കാട്ടുതീ തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

heat wave
സിക്കിമില്‍ തകര്‍പ്പന്‍ വിജയവുമായി എസ്‌കെഎം; 32 ല്‍ 31 ഉം നേടി; പവന്‍കുമാര്‍ ചാംലിങിനും ബൂട്ടിയക്കും തോല്‍വി

റിമാല്‍ ചുഴലിക്കാറ്റിനെത്തുടര്‍ന്നുള്ള സ്ഥിതിഗതികളും പ്രധാനമന്ത്രി യോഗത്തില്‍ വിലയിരുത്തി. ഇത്തവണ മണ്‍സൂണ്‍ സാധാരണയോ, അതില്‍ കവിഞ്ഞ തോതിലോ രാജ്യത്ത് ഉണ്ടായേക്കുമെന്ന് കാലാവസ്ഥ വകുപ്പ് യോഗത്തില്‍ അറിയിച്ചു. രാജ്യത്ത് ഉഷ്ണ തരംഗത്തില്‍ ഇതുവരെ 90 ലേറെപ്പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com