ട്രാക്ടര്‍ ട്രോളി മറിഞ്ഞു; നാല് കുട്ടികളടക്കം 13 പേര്‍ മരിച്ചു, അപകടത്തില്‍പ്പെട്ടത് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവര്‍

വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്.
13 including children, killed as tractor-trolley overturns in Rajgarh
വാഗമണ്‍ മീന്‍മുട്ടിയില്‍ ബൈക്ക് മറിഞ്ഞ് അപകടംപ്രതീകാത്മക ചിത്രം

ഭോപ്പാല്‍: മധ്യപ്രദേശിലെ രാജ്ഗഡ് ജില്ലയിലെ പിപ്ലോഡിയില്‍ ട്രാക്ടര്‍ ട്രോളി മറിഞ്ഞ് നാല് കുട്ടികളടക്കം 13 പേര്‍ മരിച്ചു. അപകടത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. രാജസ്ഥാനിലെ മോത്തിപുര ഗ്രാമത്തില്‍ നിന്ന് രാജ്ഗഡിലെ കുലംപൂരിലേക്ക് വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണ് അപകടത്തില്‍പ്പെട്ടത്.

പരിക്കേറ്റവരില്‍ 13 പേരെ ജില്ലാ ആശുപത്രിയിലും തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ ഭോപ്പാലിലെ ഹമീദിയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി രാജ്ഗഡ് കലക്ടര്‍ ഹര്‍ഷ് ദീക്ഷിത് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ അപകടനില തരണം ചെയ്തതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയില്ലെന്ന് കലക്ടര്‍ പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

13 including children, killed as tractor-trolley overturns in Rajgarh
പോസ്റ്റല്‍ ബാലറ്റുകള്‍ ആദ്യം എണ്ണി തീര്‍ക്കുക പ്രായോഗികമല്ല; ഇന്ത്യ സഖ്യത്തിന്റെ ആവശ്യം തള്ളി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അതേസമയം ട്രക്ക് ഓടിച്ചിരുന്ന ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും ട്രാക്ടര്‍ ട്രോളിയില്‍ അമിതഭാരം കയറ്റിയിരുന്നതായും പരിക്കേറ്റ ഒരാള്‍ പറഞ്ഞു. അപകടത്തെ തുടര്‍ന്ന് യാത്രക്കാര്‍ ട്രോളിക്കടിയില്‍ കുടുങ്ങി. രാത്രി വൈകി ജെസിബി എത്തിച്ചാണ് ഇവരെ പുറത്തെടുത്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com