ബംഗളൂരു നഗരത്തില്‍ റെക്കോര്‍ഡ് മഴ, ഞായറാഴ്ച പെയ്തിറങ്ങിയത് 111.1 മില്ലിമീറ്റര്‍; 1891ലേത് പഴങ്കഥ- വീഡിയോ

ബംഗളൂരു നഗരത്തില്‍ ഇന്നലെ പെയ്തത് റെക്കോര്‍ഡ് മഴ
BENGALURU RAIN
ശക്തമായ കാറ്റില്‍ കാറിന് മുകളിലേക്ക് മരം ഒടിഞ്ഞുവീണപ്പോള്‍എക്‌സ്‌

ബംഗളൂരു: ബംഗളൂരു നഗരത്തില്‍ ഇന്നലെ പെയ്തത് റെക്കോര്‍ഡ് മഴ. 133 വര്‍ഷം മുന്‍പത്തെ റെക്കോര്‍ഡ് ആണ് പഴങ്കഥയായത്.

ഞായറാഴ്ച 111.1 മില്ലിമീറ്റര്‍ മഴയാണ് ബംഗളൂരു നഗരത്തിന് ലഭിച്ചത്. കര്‍ണാടകയില്‍ തെക്കുപടിഞ്ഞാറന്‍ മണ്‍സൂണിന് തുടക്കം കുറിച്ചാണ് ബംഗളൂരു നഗരത്തില്‍ ശക്തമായ മഴ പെയ്തത്. 1891 ജൂണ്‍ 16ന് രേഖപ്പെടുത്തിയ 101.6 മില്ലിമീറ്റര്‍ മഴ എന്ന റെക്കോര്‍ഡ് ആണ് 133 വര്‍ഷങ്ങള്‍ക്ക് ഇപ്പുറം തിരുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ജൂണ്‍ മൂന്ന് മുതല്‍ അഞ്ചുവരെ നഗരത്തില്‍ ശക്തമായ മഴയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ജാഗ്രതയുടെ ഭാഗമായി നഗരത്തില്‍ കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

BENGALURU RAIN
വോട്ടുചെയ്തത് 64.2 കോടി പേര്‍, ലോകറെക്കോര്‍ഡ്; 31.2 കോടി വനിതകള്‍, ഫലപ്രഖ്യാപനത്തിന് പൂര്‍ണ സജ്ജമെന്ന് കമ്മീഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com