ഐഎഎസ് ദമ്പതികളുടെ മകൾ 10ാം നിലയിൽ നിന്ന് ചാടി മരിച്ചു: ജീവനൊടുക്കിയത് പരീക്ഷാ പേടിയിൽ

സംഭവസ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി
Lipi Rastogi
ലിപി രസ്തോഗി

മുംബൈ: ഐഎഎസ് ദമ്പതികളുടെ മകൾ താമസസ്ഥലത്തെ പത്താം നിലയിൽ നിന്ന് ചാടി മരിച്ച നിലയിൽ. ലിപി രസ്തോഗിയാണ് (27) മരിച്ചത്. സെക്രട്ടേറിയറ്റിന് അടുത്തുള്ള കെട്ടിടത്തിൽ നിന്ന് ഇന്ന് പുലർച്ചെ നാല് മണിയോടെ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.

Lipi Rastogi
അമിത വേ​ഗതയിൽ എത്തിയ കാർ അഞ്ച് ബൈക്കുകളെ ഇടിച്ചു തെറിപ്പിച്ചു; 3 മരണം, ഞെട്ടിക്കുന്ന അപകടം (വീഡിയോ)

ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവസ്ഥലത്തുനിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തി. തന്റെ മരണത്തിൽ ആർക്കും പങ്കില്ല എന്നാണ് കത്തിൽ പറയുന്നത്. ഹരിയാനയിലെ സോനിപതില്‍ എല്‍എല്‍ബിക്ക് പഠിക്കുകയായിരുന്നു. പരീക്ഷാഫലത്തെക്കുറിച്ച് ആശങ്കയിലായിരുന്നതായി പൊലീസിനു വിവരം ലഭിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലിപിയുടെ പിതാവ് വികാസ് റസ്തോഗി മഹാരാഷ്ട്ര വിദ്യാഭ്യാസ വകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. ഭാര്യ രാധിക രസ്തോഗി ആഭ്യന്തരവകുപ്പിൽ പ്രിൻസിപ്പൽ സെക്രട്ടറിയാണ്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com