'കള്ളന് പറ്റിയ അമളി', വീട് കുത്തിത്തുറന്ന് അകത്തുകയറി, 'സാധനങ്ങൾ കണ്ട് ഭ്രമിച്ച്' ഉറങ്ങിപ്പോയി; ഉണര്‍ന്നപ്പോള്‍ മുന്നില്‍ പൊലീസ്

ഉത്തര്‍പ്രദേശില്‍ വീട് കുത്തിത്തുറന്ന് അകത്തുകയറിയ കള്ളന്‍ മദ്യലഹരിയില്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് പൊലീസിന്റെ പിടിയിലായി
burglary
വീട് കുത്തിത്തുറന്ന് അകത്തുകയറിയ കള്ളൻ മദ്യലഹരിയിലാണ് ഉറങ്ങിപ്പോയത്പ്രതീകാത്മക ചിത്രം

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ വീട് കുത്തിത്തുറന്ന് അകത്തുകയറിയ കള്ളന്‍ മദ്യലഹരിയില്‍ ഉറങ്ങിപ്പോയതിനെ തുടര്‍ന്ന് പൊലീസിന്റെ പിടിയിലായി. ഡോക്ടറിന്റെ വീട്ടില്‍ കയറി മോഷണമെല്ലാം നടത്തി കഴിഞ്ഞ ശേഷം മയങ്ങിപ്പോയ കള്ളന്‍ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ മുന്‍പില്‍ പൊലീസുകാരെ കണ്ട് ഞെട്ടി.

ഗാസിപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബാല്‍രാംപൂര്‍ ആശുപത്രിയിലെ ഡോക്ടറായ സുനില്‍ പാണ്ഡെ വീട്ടില്‍ ഇല്ലാതിരുന്ന സമയത്താണ് മോഷണം നടന്നത്. നിലവില്‍ സുനില്‍ പാണ്ഡെ വാരാണസിയിലാണ് താമസം. വീട്ടില്‍ ആളില്ല എന്ന് അറിഞ്ഞാണ് കള്ളന്‍ അകത്തുകയറിയത് എന്ന് പൊലീസ് പറയുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാവിലെ പാണ്ഡെയുടെ വാതില്‍ കുത്തിത്തുറന്ന് കിടക്കുന്നത് കണ്ട് അയല്‍വാസികള്‍ക്ക് സംശയം തോന്നി. വീടിന് ചുറ്റും സാധനങ്ങള്‍ ചിതറിക്കിടക്കുന്നത് കണ്ട നാട്ടുകാര്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് വീട്ടില്‍ മുഴുവന്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് കള്ളനെ കണ്ടത്. വീട്ടില്‍ നിന്ന് പണത്തിന് പുറമേ വാഷ് ബേസിന്‍, ഗ്യാസ് സിലിണ്ടര്‍, വാട്ടര്‍ പമ്പ് അടക്കമുള്ള വസ്തുക്കള്‍ പോലും പ്രതി മോഷ്ടിക്കാന്‍ ശ്രമിച്ചതായി പൊലീസ് പറയുന്നു. ബാറ്ററി ഊരിമാറ്റുന്നതിനിടെയാണ് മോഷ്ടാവ് ഉറങ്ങിപ്പോയതെന്നും പൊലീസ് പറയുന്നു.

burglary
പുല്‍വാമയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍; രണ്ട് ലഷ്‌കര്‍ ഭീകരര്‍ പിടിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com