'കാത്തിരുന്ന് കാണൂ, എക്‌സിറ്റ് പോളിന് വിപരീതമായിരിക്കും യഥാര്‍ത്ഥ ഫലങ്ങള്‍': സോണിയാഗാന്ധി

കരുണാനിധിയുടെ നൂറാം ജന്മവാർഷികത്തിൽ സോണിയയും രാഹുലും ആദരവ് അർപ്പിച്ചു
sonia gandhi
കരുണാനിധിയുടെ നൂറാം ജന്മവാർഷികാഘോഷത്തിൽ സോണിയ എഎൻഐ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോള്‍ പ്രവചനങ്ങളെ തള്ളി കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ സോണിയാഗാന്ധി. എക്‌സിറ്റ് പോള്‍ പ്രവചനങ്ങള്‍ പറയുന്നതിന്റെ നേരെ വിപരീതമായിരിക്കും യഥാര്‍ത്ഥ ഫലങ്ങള്‍ എന്നാണ് പ്രതിക്ഷിക്കുന്നത്. കാത്തിരുന്ന് കാണൂ എന്ന് സോണിയാഗാന്ധി അഭിപ്രായപ്പെട്ടു. എക്‌സിറ്റ്‌പോള്‍ ഫലങ്ങളെ കോണ്‍ഗ്രസും തള്ളിക്കളഞ്ഞിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രാവിലെ ഡല്‍ഹി ഡിഎംകെ ഓഫീസിലെത്തിയ സോണിയാഗാന്ധി, അന്തരിച്ച ഡിഎംകെ നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എം കരുണാനിധിയുടെ നൂറാം ജന്മവാര്‍ഷികത്തില്‍ ആദരവ് അര്‍പ്പിച്ചു. കരുണാനിധിയുമായി പലതവണ കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്. അദ്ദേഹത്തില്‍ നിന്നും പലതും പഠിക്കാന്‍ സാധിച്ചതായും സോണിയാഗാന്ധി പറഞ്ഞു.

sonia gandhi
ഇരുപത് ദിവസത്തിനകം ഉദ്ധവ് എന്‍ഡിഎയുടെ ഭാഗമാകുമെന്ന് മഹാരാഷ്ട്ര മന്ത്രി

സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, സമാജ് വാദി പാര്‍ട്ടി നേതാവ് രാം ഗോപാല്‍ യാദവ് തുടങ്ങിയവരും കരുണാനിധിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ ആദരവ് അര്‍പ്പിച്ചു. രാഹുല്‍ ഗാന്ധിയും രാവിലെ ഡിഎംകെ ഓഫീസിലെത്തി കരുണാനിധിക്ക് ആദരവ് അര്‍പ്പിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com