വോട്ടെണ്ണി തുടങ്ങും മുമ്പേ ബിജെപിക്ക് ലീഡ്

ബിജെപിയുടെ മുകേഷ് ദലാൽ ആണ് എതിരില്ലാതെ വിജയിച്ചത്
mukesh dalal
മുകേഷ് ദലാൽഫെയ്സ്ബുക്ക്

ന്യൂഡൽഹി: വോട്ടെണ്ണൽ തുടങ്ങും മുമ്പേ തന്നെ എൻഡിഎ മുന്നിൽ. ​ഗുജറാത്തിലെ സൂറത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ വിജയിച്ചതോടെയാണ് ബാലറ്റ് പെട്ടി തുറക്കുന്നതിനു മുമ്പേ എൻഡിഎ മുന്നിലെത്തിയത്. ബിജെപിയുടെ മുകേഷ് ദലാൽ ആണ് ഇവിടെ എതിരില്ലാതെ വിജയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോൺഗ്രസ് സ്ഥാനാർഥി നിലേഷ് കുംഭാനിയുടെ നാമനിർദ്ദേശ പത്രിക അസാധുവാക്കിയതിനെ തുടർന്നാണ് ദലാലിന് ഏകപക്ഷീയമായ ജയം ഒരുങ്ങിയത്.കോൺഗ്രസ് സ്ഥാനാർഥിയുടെ മൂന്ന് നിർദ്ദേശകർ തങ്ങളുടെ ഒപ്പുകൾ വ്യാജമാണെന്ന് സത്യവാങ്മൂലം സമർപ്പിച്ചതോടെയാണ് പത്രിക തള്ളിയത്.

mukesh dalal
തപാല്‍ വോട്ടുകള്‍ ആദ്യം എണ്ണും, ആദ്യ ഫല സൂചന ഒമ്പതു മണിയോടെ; പ്രതീക്ഷയോടെ മുന്നണികള്‍

സമാനമായ കാരണങ്ങളാൽ കോൺഗ്രസ് ഡമ്മി സ്ഥാനാർത്ഥി സുരേഷ് പദ്‌സലയുടെ നാമനിർദ്ദേശ പത്രികയും തള്ളിയിരുന്നു. ഇതോടെ വോട്ടുകൾ രേഖപ്പെടുത്തും മുൻപേ തന്നെ വിജയം ഉറപ്പിച്ച ഏക സ്ഥാനാർഥിയായി മുകേഷ് ദലാൽ മാറി. എതിരില്ലാതെ വിജയിച്ച ദലാലിനെ പ്രധാനമന്ത്രി നരേന്ദ്രമോദി അഭിനന്ദിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com