കങ്കണയ്ക്കു തിളങ്ങുന്ന മുന്നേറ്റം, അരുണ്‍ ഗോവില്‍ പിന്നില്‍; താരങ്ങളുടെ വോട്ടുനില

കോണ്‍ഗ്രസിലെ വിക്രമാദിത്യ സിങിനെതിരെയാണ് കങ്കണ മത്സരിച്ചത്
kangana ranaut
കങ്കണ റണാവത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഫെയ്സ്ബുക്ക്
Updated on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലെ മാണ്ഡിയില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥി കങ്കണ റണാവത്ത് 75,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ മുന്നിലാണ്. കോണ്‍ഗ്രസിലെ വിക്രമാദിത്യ സിങിനെതിരെയാണ് കങ്കണ മത്സരിച്ചത്.

kangana ranaut
ഡല്‍ഹിയിലും മധ്യപ്രദേശിലും കോണ്‍ഗ്രസ് വട്ടപ്പൂജ്യം; ബിജെപിയുടെ വമ്പന്‍ കുതിപ്പ്

അതേസമയം, നടന്‍ അരുണ്‍ ഗോവില്‍ മീററ്റ് ലോക്‌സഭാ മണ്ഡലത്തില്‍ 20,000 വോട്ടുകള്‍ക്ക് പിന്നിലാണ്. സമാജ് വാദി പാര്‍ട്ടിയുടെ സുനിത വര്‍മയാണ് സീറ്റില്‍ ലീഡ് ചെയ്യുന്നത്. മഥുരയില്‍ നിന്ന് ലോക്‌സഭയിലേക്ക് മൂന്നാം തവണയും ജനവിധി തേടിയ നടി ഹേമമാലിനി രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്. കോണ്‍ഗ്രസിലെ മുകേഷ് ധര്‍ഗറാണ് ഹേമമാലിനിയുടെ എതിരാളി.

കേരളത്തില്‍ തൂശൂരില്‍ നിന്നുള്ള ബിജെപി സ്ഥാനാര്‍ഥിയും നടന്‍ സുരേഷ് ഗോപിയും ജയമുറപ്പിച്ചു കഴിഞ്ഞു. ലീഡ് നില 73,000 കടന്നു. തൃണമൂല്‍ കോണ്‍ഗ്രസ് ടിക്കറ്റ് നല്‍കിയ നടന്‍ ശത്രുഘ്‌നന്‍ സിന്‍ഹയും പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുമെന്ന പ്രതീക്ഷ നിലനിര്‍ത്തുന്നുണ്ട്. ബിജെപിയുടെ സുരേന്ദ്രജീത് സിംഗ് അലുവാലിയയേക്കാള്‍ 47,000 വോട്ടുകളുടെ ലീഡാണ് അവസാനത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപിയുടെ മനോജ് തിവാരി, ഗൊരഖ്പൂരില്‍ നിന്നുള്ള രവി കിഷന്‍ എന്നിവരും പ്രമുഖ സെലിബ്രിറ്റി സ്ഥാനാര്‍ഥികളാണ്. കനയ്യകുമാറിനേക്കാള്‍ ഒരു ലക്ഷം വോട്ടിന് മുന്നിലാണ് തിവാരി. രവി കിഷന് 41,000ത്തിലധികം വോട്ടുകള്‍ക്ക് മുന്നിലാണ്. സമാജ്‌വാദി പാര്‍ട്ടിയുടെ കാജല്‍ നിഷാദിനെതിരെയാണ് കിഷന്‍ മത്സരിച്ചത്. പശ്ചിമബംഗാളിലെ ഹൂഗ്ലിയില്‍ ടിഎസിയുടെ രചന ബാനര്‍ജി 34,000 വോട്ടുകള്‍ക്കാണ് ലീഡ് ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യാൻ ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com