ഒഡീഷയില്‍ നവീന്‍ പട്‌നായിക് യുഗത്തിന് അന്ത്യം?; ബിജെപിക്ക് വന്‍ കുതിപ്പ്, ഭരണത്തിലേക്ക്

ബിജെപി ഭരണം നേടിയാല്‍, 24 വര്‍ഷം നീണ്ട നവീന്‍ യുഗത്തിന് അന്ത്യമാകും
naveen patnaik
നവീൻ പട്നായിക് പിടിഐ

ഭുവനേശ്വര്‍: ഒഡീഷ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപി മുന്നേറ്റം തുടരുന്നു. 147 അംഗ നിയമസഭയില്‍ 76 സീറ്റിലാണ് ബിജെപി മുന്നിട്ടു നില്‍ക്കുന്നത്. ബിജെഡി 53 സീറ്റിലും കോണ്‍ഗ്രസ് 14 ഇടത്തും മറ്റുള്ളവര്‍ രണ്ട് സീറ്റിലും ലീഡ് ചെയ്യുന്നു. ബിജെപി ഭരണം നേടിയാല്‍, 24 വര്‍ഷം നീണ്ട നവീന്‍ യുഗത്തിന് അന്ത്യമാകും.

ഒരു സഖ്യത്തിലും ചേരാതെ ഒറ്റയ്ക്കാണ് ബിജെഡി നിലയുറപ്പിച്ചിരുന്നത്. മുന്‍ സഖ്യകക്ഷിയായ ബിജെഡിയെ ഒപ്പം കൂട്ടാന്‍ ബിജെപി ശ്രമിച്ചെങ്കിലും നവീന്‍ അതിന് തയ്യാറായിരുന്നില്ല. ഇതേത്തുടര്‍ന്ന് ഏതു വിധേനയും സംസ്ഥാന ഭരണം പിടിക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി ഒഡീഷയില്‍ തീവ്രപ്രചാരണമാണ് നടത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്രമന്ത്രി അമിത് ഷായും നിരവധി തവണയാണ് ഒഡീഷയില്‍ പ്രചാരണത്തിനെത്തിയത്. നവീന്‍ പട്‌നായിക്കിന്റെ ആരോഗ്യ സ്ഥിതിയും, മുഖ്യമന്ത്രിയുടെ വിശ്വസ്തനായ തമിഴ്‌നാട്ടുകാരനായ ഐഎഎസുകാരന്‍ വികെ പാണ്ഡ്യന്റെ പാര്‍ട്ടിയിലെ സാന്നിധ്യവും ബിജെപി തെരഞ്ഞെടുപ്പ് ആയുധമാക്കിയിരുന്നു. 2000 ലാണ് നവീന്‍ പട്‌നായിക് ഒഡീഷ മുഖ്യമന്ത്രിയാകുന്നത്.

naveen patnaik
ഉത്തര്‍പ്രദേശില്‍ അടിപതറി ബിജെപി; കുതിപ്പുമായി ഇന്ത്യാസഖ്യം

2019 ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെഡി 112 സീറ്റുകളിലാണ് വിജയിച്ചിരുന്നത്. ബിജെപി 23 സീറ്റിലും കോണ്‍ഗ്രസ് ഒമ്പതു സീറ്റിലും വിജയിച്ചിരുന്നു. ഇത്തവണ ബിജെപിക്കൊപ്പം കോണ്‍ഗ്രസും നില മെച്ചപ്പെടുത്തിയപ്പോള്‍ ഭരണകക്ഷിയായ ബിജെഡിക്ക് കനത്ത തിരിച്ചടിയായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com