'ഇന്ത്യൻ ചരിത്രത്തിലെ മഹത്തായ നേട്ടം'- നരേന്ദ്ര മോദി

കഴിഞ്ഞ പത്ത് വർഷം ചെയ്ത നല്ല പ്രവർത്തനങ്ങൾ തുടരും
'Historic Moment'
ഡല്‍ഹിയില്‍ വിജയം ആഘോഷിക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയ മോദിയുടെ ചിത്രംപിടിഐ

ന്യൂഡൽഹി: എൻഡിഎയ്ക്ക് ചരിത്ര വിജയം സ്വന്തമായെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ പത്ത് വർഷം ചെയ്ത നല്ല പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. തിരഞ്ഞടുപ്പ് ഫലം വന്നതിനു പിന്നാലെ അദ്ദേഹം എക്സിൽ കുറിച്ചു. ഈ വാത്സല്യത്തിനു ജനതാ ജനാർദ്ദനെ വണങ്ങുന്നതായും അദ്ദേഹം കുറിച്ചു.

കുറിപ്പ്

'തുടർച്ചയായി മൂന്നാം തവണയും ജനങ്ങൾ എൻഡിഎയിൽ വിശ്വാസം അർപ്പിച്ചു. ഇന്ത്യയുടെ ചരിത്രത്തിലെ മ​ഹത്തായ നേട്ടം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഈ വാത്സല്യത്തിന് ഞാൻ ജനതാ ജനാർദനെ വണങ്ങുന്നു. ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനായി കഴിഞ്ഞ ദശകത്തിൽ ചെയ്ത നല്ല പ്രവർത്തനങ്ങൾ ഞങ്ങൾ തുടരുമെന്ന് ഉറപ്പ് നൽകുന്നു.

ബിജെപിയുടെ വിജയത്തിനായി കഠിനാധ്വാനം ചെയ്ത എല്ലാ പ്രവർത്തകർക്കും അഭിവാദ്യങ്ങൾ. അവരുടെ അസാധാരണമായ പരിശ്രമങ്ങളെക്കുറിച്ചു പറയാൻ എനിക്കു വാക്കുകൾ തികയുന്നില്ല'- മോദി വ്യക്തമാക്കി.

'Historic Moment'
ലീഡില്‍ രാഹുലിന്റെ പകുതിയില്‍ താഴെ; വാരാണസിയില്‍ മോദിയുടെ ഭൂരിപക്ഷത്തില്‍ വന്‍ഇടിവ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com