ലീഡില്‍ രാഹുലിന്റെ പകുതിയില്‍ താഴെ; വാരാണസിയില്‍ മോദിയുടെ ഭൂരിപക്ഷത്തില്‍ വന്‍ഇടിവ്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയെ മുന്നില്‍ നിന്ന് നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വാരാണസയില്‍ ഭൂരിപക്ഷത്തില്‍ കുറവ്
Narendra Modi
പ്രധാനമന്ത്രി നരേന്ദ്രമോദിഫയൽ

ലഖ്‌നൗ: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മുന്നണിയെ മുന്നില്‍ നിന്ന് നയിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വാരാണസയില്‍ ഭൂരിപക്ഷത്തില്‍ കുറവ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വൈകീട്ട് നാലര വരെയുള്ള കണക്ക് അനുസരിച്ച് 1,52,355 വോട്ടുകള്‍ക്കാണ് മോദി മുന്നിട്ട് നില്‍ക്കുന്നത്. കോണ്‍ഗ്രസിന്റെ അജയ് റായ് ആണ് രണ്ടാം സ്ഥാനത്ത്.

ഇതുവരെയുള്ള കണക്കനുസരിച്ച് 6,11,439 വോട്ടുകളാണ് മോദി നേടിയത്. തുടക്കത്തില്‍ മോദിക്ക് കടുത്ത വെല്ലുവിളി ഉയര്‍ത്തിയ അജയ് റായ് ഇതുവരെ 4,59,084 വോട്ടാണ് പിടിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2019ല്‍ 4.8 ലക്ഷം വോട്ടിനായിരുന്നു മോദിയുടെ വിജയം. സമാജ് വാദി പാര്‍ട്ടിയുടെ ശാലിനി യാദവിനെയാണ് അന്ന് തോല്‍പ്പിച്ചത്. മൊത്തം 6,74,664 വോട്ടാണ് മോദി നേടിയത്. അന്നും മത്സരരംഗത്ത് ഉണ്ടായിരുന്ന അജയ് റായ് മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. അന്ന് 1,52,548 വോട്ടുകള്‍ മാത്രം പിടിച്ച സ്ഥാനത്ത് ഇത്തവണ അജയ് റായ് നാലര ലക്ഷത്തില്‍പ്പരം വോട്ടുകളാണ് പെട്ടിയിലാക്കിയത്.

2014ല്‍ 5,81,022 വോട്ടുകളാണ് മോദി നേടിയത്. അന്ന് ആംആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജരിവാള്‍ ആയിരുന്നു പ്രധാന എതിരാളി. കെജരിവാള്‍ 2,09, 238 വോട്ട് മാത്രമാണ് അന്ന് പിടിച്ചത്.

അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മൂന്നരലക്ഷത്തിലധികം വോട്ടുകള്‍ നേടിയാണ് വിജയത്തിലേക്ക് കുതിക്കുന്നത്. രാഹുല്‍ ഗാന്ധി മത്സരിച്ച രണ്ടാമത്തെ മണ്ഡലമായ വയനാട്ടിലും മൂന്നരലക്ഷത്തിന് മുകളിലാണ് ലീഡ്.

Narendra Modi
മറുപടി നോട്ടയിലൂടെ, കിട്ടിയത് രണ്ടുലക്ഷത്തില്‍പ്പരം വോട്ടുകള്‍; ഇന്‍ഡോര്‍ മണ്ഡലത്തില്‍ ബിജെപിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com