മറുപടി നോട്ടയിലൂടെ, കിട്ടിയത് രണ്ടുലക്ഷത്തില്‍പ്പരം വോട്ടുകള്‍; ഇന്‍ഡോര്‍ മണ്ഡലത്തില്‍ ബിജെപിക്ക് പിന്നില്‍ രണ്ടാം സ്ഥാനത്ത്

മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്‌സഭ മണ്ഡലത്തില്‍ നോട്ട രണ്ടാം സ്ഥാനത്ത്
loksabha election 2024
2,02,212 വോട്ടാണ് നോട്ടയ്ക്ക് ലഭിച്ചത്ഫയൽ

ഭോപ്പാല്‍: മധ്യപ്രദേശിലെ ഇന്‍ഡോര്‍ ലോക്‌സഭ മണ്ഡലത്തില്‍ നോട്ട രണ്ടാം സ്ഥാനത്ത്. നാമനിര്‍ദേശ പത്രിക നല്‍കേണ്ട അവസാന ദിവസം ബിജെപിയുമായി ഒത്തുകളിച്ച് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക പിന്‍വലിച്ച ഇന്‍ഡോറില്‍ നോട്ടയിലൂടെ മറുപടി പറഞ്ഞിരിക്കുകയാണ് ജനം. 2,02,212 വോട്ടാണ് നോട്ടയ്ക്ക് ലഭിച്ചത്. ബിജെപിയുടെ ശങ്കര്‍ ലാല്‍വാനി 11,75,092 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. ബിഎസ്പി സ്ഥാനാര്‍ഥിയാണ് ഇവിടെ മൂന്നാം സ്ഥാനത്ത്. സഞ്ജയ് സോളങ്കിയാണ് ബിഎസ്പി സ്ഥാനാര്‍ഥിയായി അവിടെ മത്സരിച്ചത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷമാണ് കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ഥിയായിരുന്ന അക്ഷയ് കാന്തി ഭം നാമനിര്‍ദേശ പത്രിക പിന്‍വലിച്ച് ബിജെപിയില്‍ ചേര്‍ന്നത്. 14 സ്ഥാനാര്‍ഥികളാണ് ഈ മണ്ഡലത്തില്‍ മത്സരിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പത്രിക സമര്‍പ്പണത്തിന്റെ അവസാന ദിവസം പത്രിക പിന്‍വലിച്ച് ബിജെപിക്കൊപ്പം ചേര്‍ന്നതോടെ നോട്ടയ്ക്ക് വോട്ട് ചെയ്യാനാണ് കോണ്‍ഗ്രസ്സ് അണികളോടും ജനങ്ങളോടും ആവശ്യപ്പെട്ടിരുന്നത്. ഇതിന്റെ കൂടി പ്രതിഫലനമാണ് ഈ ഫലം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

17 വര്‍ഷം പഴക്കമുള്ള കേസ് പരാമര്‍ശിക്കാത്തതിന് സൂക്ഷ്മപരിശോധനയില്‍ ബിജെപി അക്ഷയ് കാന്തി ഭമിന്റെ നാമനിര്‍ദേശ പത്രികയില്‍ ആക്ഷേപം ഉന്നയിച്ചിരുന്നു. എന്നാല്‍ ജില്ലാ കളക്ടര്‍ എതിര്‍പ്പ് തള്ളുകയും നാമനിര്‍ദേശ പത്രിക സ്വീകരിക്കുകയും ചെയ്തു. അതേസമയം കോണ്‍ഗ്രസിന്റെ മൂന്ന് ഡമ്മി സ്ഥാനാര്‍ഥികളുടെ പത്രിക തള്ളുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം അദ്ദേഹം പത്രിക പിന്‍വലിച്ചത്.

loksabha election 2024
നിതീഷ് കുമാര്‍ പ്രധാനമന്ത്രി?; കിങ് മേക്കറാവാന്‍ ചന്ദ്രബാബു നായിഡു; ഡല്‍ഹിയില്‍ നിര്‍ണായക കരുനീക്കങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com