ഒറ്റ മണിക്കൂറില്‍ 300 ലേക്ക് കുതിച്ച് എന്‍ഡിഎ; ബിജെപിയുടെ ലീഡ് 250 കടന്നു

പ്രതിപക്ഷമായ ഇന്ത്യ മുന്നണി 172 സീറ്റിലും മറ്റുള്ളവര്‍ 21 സീറ്റിലും ലീഡ് ചെയ്യുന്നു
loksabha election 2024
തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ജെ പി നഡ്ഡപിടിഐ

ന്യൂഡല്‍ഹി: ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ കുതിപ്പ്. വോട്ടെണ്ണല്‍ ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ എന്‍ഡിഎയുടെ ലീഡ് 300 ലേക്ക്. ബിജെപി 258 സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നു. പ്രതിപക്ഷമായ ഇന്ത്യ മുന്നണി 189 സീറ്റിലും മറ്റുള്ളവര്‍ 21 സീറ്റിലും ലീഡ് ചെയ്യുന്നു.

കോണ്‍ഗ്രസ് 80 സീറ്റിലും സമാജ് വാദി പാര്‍ട്ടി 13 സീറ്റിലും ഡിഎംകെ 22 സീറ്റിലും മുന്നിട്ടു നില്‍ക്കുകയാണ്. തൃണമൂല്‍ കോണ്‍ഗ്രസ് 19 ഇടത്തും സിപിഎം 9 സീറ്റിലും ശിവസേന ഉദ്ധവ് താക്കറെ വിഭാഗം 11 ഇടത്തും മുന്നിട്ടു നില്‍ക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ടിഡിപി 15 സീറ്റിലും ജെഡിയു 13 സീറ്റിലും ബിജെഡി 8 സീറ്റിലും വൈഎസ്ആര്‍ കോണ്‍ഗ്രസ് 3, എഐഎഡിഎംകെ രണ്ട് സീറ്റുകളിലും മുന്നിട്ടു നില്‍ക്കുന്നു.

loksabha election 2024
അരമണിക്കൂറിനകം ലീഡ് 200 കടന്നു; എൻഡിഎയുടെ കുതിപ്പ്

നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ആന്ധ്രപ്രദേശില്‍ ടിഡിപി 11 സീറ്റിലും ഒഡീഷയില്‍ ബിജെഡി 11 സീറ്റിലും ലീഡ് ചെയ്യുകയാണ്. ഒഡീഷയില്‍ ബിജെപി 5 സീറ്റിലും മുന്നിട്ടു നില്‍ക്കുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com