തമിഴ്‌നാട്ടില്‍ താമര വിരിഞ്ഞില്ല; അണ്ണാമലൈക്ക് ഒരു ബൂത്തില്‍ ലഭിച്ചത് ഒരു വോട്ട് മാത്രം; ഡിഎംകെ സഖ്യം കുതിക്കുന്നു; സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ വിജയത്തിലേക്ക്

ഡിഎംകെ 21 സീറ്റിലും കോണ്‍ഗ്രസ് എട്ട് സീറ്റിലും സിപിഎം, സിപിഐ രണ്ട് വീതം സീറ്റിലും ഡിഎംഡികെ, ഐയുഎംഎല്‍, ഡിഎംഡികെ, പിഎംകെ ഓരാ സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.
Tamil Nadu Election Results 2024
തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം കുതിക്കുന്നു, സിപിഎം, സിപിഐ സ്ഥാനാര്‍ഥികള്‍ വിജയത്തിലേക്ക്

ചെന്നൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തമിഴ്‌നാട്ടില്‍ ഡിഎംകെ സഖ്യം വന്‍ വിജയത്തിലേക്ക്. ഡിഎംകെ സഖ്യം 37 സീറ്റിലും എന്‍ഡിഎ, എഐഡിഎംകെ സഖ്യം ഓരോ സീറ്റിലും ലീഡ് ചെയ്യന്നു.

ഡിഎംകെ 21 സീറ്റിലും കോണ്‍ഗ്രസ് എട്ട് സീറ്റിലും സിപിഎം, സിപിഐ രണ്ട് വീതം സീറ്റിലും ഡിഎംഡികെ, ഐയുഎംഎല്‍, ഡിഎംഡികെ, പിഎംകെ ഓരാ സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ്, സിപിഎം, സിപിഐ, വിസികെ, എംഡിഎംകെ പാര്‍ട്ടികള്‍ ഡിഎംകെ സഖ്യത്തിലും, എഐഎഡിഎംകെ ഡിഎംഡികെ സഖ്യവും എന്‍ഡിഎ സഖ്യവും തമ്മിലായിരുന്നു പോരാട്ടം.

എഐഎഡിഎംകെ നേതൃത്വത്തിലുള്ള സഖ്യം എഐഎഡിഎംകെ 32 സീറ്റിലും ഡിഎംഡികെ അഞ്ച് സീറ്റിലുമാണ് മത്സരിച്ചത്. ഇരുപാര്‍ട്ടികളും കഴിഞ്ഞ തവണ എന്‍ഡിഎയുടെ ഭാഗമായിരുന്നു. എന്‍ഡിഎ ഒരു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. വിദുരനഗറില്‍ അന്തരിച്ച നടന്‍ വിജയകാന്തിന്റെ മകന്‍ വിജയ പ്രഭാകരന്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാണ് രണ്ടാം സ്ഥാനത്ത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കോയമ്പത്തൂരില്‍ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈയുടെ തോല്‍വി ഉറപ്പായി. സിപിഎം ജയിച്ചിരുന്ന മണ്ഡലത്തില്‍ ഇത്തവണ ഡിഎംകെയാണ് മത്സരിച്ചത്. മണ്ഡലത്തില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി.

Tamil Nadu Election Results 2024
ഒഡീഷയില്‍ നവീന്‍ പട്‌നായിക് യുഗത്തിന് അന്ത്യം?; ബിജെപിക്ക് വന്‍ കുതിപ്പ്, ഭരണത്തിലേക്ക്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com