പാര്‍ട്ടി ആസ്ഥാനം സ്ഥാപിക്കാന്‍ എഎപിക്കും അര്‍ഹത, ആറ് ആഴ്ചയ്ക്കകം കേന്ദ്രം തീരുമാനമെടുക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹിയിലെ മറ്റെല്ലാ ദേശീയ പാര്‍ട്ടികള്‍ക്കും ഓഫീസ് നിര്‍മിക്കാന്‍ അധികാരികള്‍ സ്ഥലം അനുവദിച്ചിട്ടുള്ളതിനാല്‍ തങ്ങള്‍ക്കും സ്ഥലം അനുവദിക്കേണ്ടതുണ്ടെന്ന് എഎപി കോടതിയില്‍ വാദിച്ചു
Delhi high court
ഡല്‍ഹി ഹൈക്കോടതിഫയല്‍

ന്യൂഡല്‍ഹി: മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ പോലെ പാര്‍ട്ടി ആസ്ഥാനം സ്ഥാപിക്കാന്‍ ആം ആദ്മി പാര്‍ട്ടിക്കും അര്‍ഹതയുണ്ടെന്നും ഇതിനു സ്ഥലം അനുവദിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ ആറ് ആഴ്ചയ്ക്കകം തീരുമാനമെടുക്കണമെന്നും ഡല്‍ഹി ഹൈക്കോടതി. സമ്മര്‍ദമോ സ്ഥലം ലഭിക്കാത്തതോ ആയ കാരണങ്ങള്‍ അഭ്യര്‍ഥന നിരസിക്കാന്‍ കാരണമല്ലെന്ന് ജസ്റ്റിസ് സുബ്രമോണിയം പ്രസാദ് പറഞ്ഞു. ഡല്‍ഹിയിലെ മറ്റെല്ലാ ദേശീയ പാര്‍ട്ടികള്‍ക്കും ഓഫീസ് നിര്‍മിക്കാന്‍ അധികാരികള്‍ സ്ഥലം അനുവദിച്ചിട്ടുള്ളതിനാല്‍ തങ്ങള്‍ക്കും സ്ഥലം അനുവദിക്കേണ്ടതുണ്ടെന്ന് എഎപി വാദിച്ചു.

Delhi high court
എന്‍ഡിഎക്കൊപ്പം തന്നെ, നിലപാട് വ്യക്തമാക്കി ചന്ദ്രബാബു നായിഡു; സ്പീക്കര്‍ പദവിക്കായി വിലപേശല്‍

കയ്യേറ്റ സ്ഥലത്തുള്ള ആംആദ്മി പാര്‍ട്ടിയുടെ ദേശീയ ആസ്ഥാനം ജൂണ്‍ 15നകം ഒഴിയണമെന്ന് സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ജില്ലാ കോടതി വിപുലീകരിക്കുന്നതിനായി ഹൈക്കോടതിക്ക് അനുവദിച്ച സ്ഥലത്താണ് എഎപി ഓഫീസ് സ്ഥിതി ചെയ്യുന്നതെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതി സ്ഥലം ഒഴിയാന്‍ ഉത്തരവിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് സമയം നീട്ടി നല്‍കുകയായിരുന്നു. ഓഫീസിന് ഭൂമി അനുവദിക്കുന്നതിനായി ലാന്‍ഡ് ആന്റ് ഡെവലപ്‌മെന്റ് ഓഫീസിനെ സമീപിക്കാനാണ് എഎപിയോട് സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com