40 വര്‍ഷത്തിനു ശേഷം ആദ്യം, മധ്യപ്രദേശ് തൂത്തുവാരി ബിജെപി; 1984ലെ റെക്കോര്‍ഡിനൊപ്പം

ലോക്സഭ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ 40 വർഷത്തിന് ശേഷം മുഴുവൻ സീറ്റും തൂത്തുവാരി ബിജെപി
loksabha election results 2024
മധ്യപ്രദേശിൽ ബിജെപിയുടെ ആഹ്ലാദ പ്രകടനംപിടിഐ

ഭോപ്പാൽ: ലോക്സഭ തെരഞ്ഞെടുപ്പിൽ മധ്യപ്രദേശിൽ 40 വർഷത്തിന് ശേഷം മുഴുവൻ സീറ്റും തൂത്തുവാരി ബിജെപി. 1984ൽ അവിഭക്ത മധ്യപ്രദേശിലെ 40 സീറ്റിലും കോൺഗ്രസ് വിജയിച്ചതിന്റെ റെക്കോർഡിനൊപ്പം എത്തിയിരിക്കുകയാണ് ബിജെപി. മധ്യപ്രദേശിൽ 29 മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ജയിച്ചാണ് ബിജെപി കോട്ട കാത്തത്.

കോൺഗ്രസ് ശക്തികേന്ദ്രമായ ചിന്ദ്വാര അടക്കം ഇത്തവണ ബിജെപിക്ക് ഒപ്പം നിന്നു. 26 മണ്ഡലങ്ങളിലും ഒരു ലക്ഷത്തിന് മുകളിലാണ് ബിജെപി സ്ഥാനാർഥികളുടെ ഭൂരിപക്ഷം. മധ്യപ്രദേശിൽ ഏറ്റവും ഉയർന്ന ഭൂരിപക്ഷത്തോടെ ജയിച്ചത് ഇൻഡോർ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ബിജെപി സ്ഥാനാർഥി ശങ്കർ ലാൽവാനി. 10,08,077 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് ലാൽവാനി സീറ്റ് നിലനിർത്തിയത്. നോട്ടയാണ് ഇവിടെ രണ്ടാം സ്ഥാനത്ത്. 218674 പേരാണ് നോട്ടയ്ക്ക് കുത്തിയത്. കോൺഗ്രസ് ശക്തികേന്ദ്രമായ ചിന്ദ്വാര അടക്കം ഇത്തവണ ബിജെപിക്ക് ഒപ്പം നിന്നു. 26 മണ്ഡലങ്ങളിലും ഒരു ലക്ഷത്തിന് മുകളിലാണ് ബിജെപി സ്ഥാനാർഥികളുടെ ഭൂരിപക്ഷം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

11,75,092 വോട്ട് നേടിയ ശങ്കര്‍ ലാല്‍വാനിയ്ക്ക് പിന്നില്‍ വിദിഷയില്‍ നിന്ന് മത്സരിച്ച മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാനാണ്. 8.21 ലക്ഷം ഭൂരിപക്ഷത്തോടെയാണ് ശിവ്‌രാജ് സിങ് ചൗഹാന്റെ വിജയം. ഗുണ, ഭോപ്പാല്‍, മന്ദ്‌സൗര്‍, ഖജുരാഹോ എന്നി മണ്ഡലങ്ങളാണ് അഞ്ചുലക്ഷത്തിലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തോടെ ബിജെപി ജയിച്ച മറ്റിടങ്ങള്‍. ഖജുരാഹോ (5.41 ലക്ഷം), ഗുണ (5.40 ലക്ഷം), ഭോപ്പാല്‍ (5.01 ലക്ഷം), മന്ദ്‌സൗര്‍ (5 ലക്ഷം) എന്നിങ്ങനെയാണ് ബിജെപിയുടെ ഭൂരിപക്ഷം. ചിന്ദ്വാരയില്‍ കോണ്‍ഗ്രസ് നേതാവ് കമല്‍നാഥിന്റെ മകന്‍ നകുല്‍ നാഥിനെയാണ് ബിജെപി സ്ഥാനാര്‍ഥി ബണ്ടി വിവേക് സാഹു തോല്‍പ്പിച്ചത്.

loksabha election results 2024
ഒരേവിമാനത്തില്‍ നിതീഷ് കുമാറും തേജസ്വിയും ഡല്‍ഹിക്ക്; തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com