മമ്മൂട്ടിയുടെ നായിക; ബിജെപിയില്‍ ചേര്‍ന്ന നവനീത് റാണയ്ക്ക് തോല്‍വി

അമരാവതി മണ്ഡലത്തില്‍ കോണ്‍ഗ്രസിലെ ബല്‍ഭന്ത് വാങ്കഡെയോട് 19,731 വോട്ടുകള്‍ക്കാണ് റാണ തോറ്റത്.
BJP's Navneet Rana Loses To Congress' Balwant Wankhede
മമ്മൂട്ടിയുടെ നായിക; ബിജെപിയില്‍ ചേര്‍ന്ന നവനീത് റാണയ്ക്ക് തോല്‍വി

മുംബൈ: മഹാരാഷ്ട്രയിലെ അമരാവതി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി നവനീത് റാണയ്ക്ക് പരാജയം. കോണ്‍ഗ്രസിലെ ബല്‍ഭന്ത് വാങ്കഡെയോട് 19,731 വോട്ടുകള്‍ക്കാണ് റാണ തോറ്റത്. വാങ്കഡെ 526271 വോട്ടുകള്‍ നേടിയപ്പോള്‍ നവനീതിന് ലഭിച്ചത് 506540 വോട്ടുകളാണ്.

രണ്ടാംഘട്ടത്തില്‍ നടന്ന വോട്ടടുപ്പില്‍ ഏഴ് സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായിരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പാണ് ഇവര്‍ ബിജെപിയിലെത്തിയത്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എന്‍സിപി - കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്രയായി മത്സരിച്ചാണ് തെരഞ്ഞെടുക്കപ്പെട്ടത്. മോദിയുടെ വികസനനയങ്ങളാണ് തന്നെ ബിജെപിയിലേക്ക് ആകര്‍ഷിച്ചതെന്നായിരുന്നു പാര്‍ട്ടിയില്‍ ചേര്‍ന്നതിന് പിന്നാലെയുള്ള നവനീത് റാണയുടെ പ്രതികരണം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2014ല്‍ എന്‍സിപി ടിക്കറ്റില്‍ അമരാവതിയില്‍ നിന്ന് മത്സരിച്ച നവനീത് റാണ ശിവസേനയുടെ ആനന്ദ്‌റാവു അദ്‌സുലിനോട് പരാജയപ്പെട്ടു. പിന്നീട് എന്‍സിപി വിട്ടു. 2019-ല്‍ എന്‍സിപിയുടേയും കോണ്‍ഗ്രസിന്റേയും പിന്തുണയോടെ മത്സരിച്ചാണ് അദ്സുലിനെ പരാജയപ്പെടുത്തി പാര്‍ലമെന്റിലെത്തിയത്.

മലയാളത്തില്‍ ഉള്‍പ്പെടെ നിരവധി തെലുങ്ക്, തമിഴ് സിനിമകളിലും നവനീത് റാണ അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടിയുടെ ലവ് ഇന്‍ സിങ്കപ്പൂര്‍ എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ അരേങ്ങേറ്റം കുറിച്ചത്.

BJP's Navneet Rana Loses To Congress' Balwant Wankhede
പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കാം; മഹാരാഷ്ട്രയിലെ തോല്‍വിക്ക് പിന്നാലെ രാജിസന്നദ്ധത അറിയിച്ച് ഫഡ്‌നാവിസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com