മായാവതിയുടെ പ്രതാപം മങ്ങിയോ?, ദലിത് രാഷ്ട്രീയം ചന്ദ്രശേഖര്‍ ആസാദിന്‍റെ കരങ്ങളിലേക്ക്; കണക്കിലെ കളികള്‍

2014 ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ഇത് രണ്ടാം തവണയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മായാവതിയുടെ ബിഎസ്പി 'സംപൂജ്യ'രാകുന്നത്
mayawati
മായാവതിഫയൽ

ന്യൂഡല്‍ഹി: 2014 ലോക്‌സഭ തെരഞ്ഞെടുപ്പിന് ശേഷം ഇത് രണ്ടാം തവണയാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മായാവതിയുടെ ബിഎസ്പി 'സംപൂജ്യ'രാകുന്നത്. ഇതോടെ ഉത്തര്‍പ്രദേശിലെ ദലിത് രാഷ്ട്രീയത്തില്‍ ദീര്‍ഘകാലമായി മായാവതിക്ക് ഉണ്ടായിരുന്ന മേല്‍ക്കോയ്മ നഷ്ടപ്പെടുകയാണോ എന്ന ചോദ്യം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ നിന്ന് ഉയരുകയാണ്. 2024 തെരഞ്ഞെടുപ്പില്‍ ആസാദ് സമാജ് പാര്‍ട്ടി നേതാവ് ചന്ദ്രശേഖര്‍ ആസാദ് നടത്തിയ മുന്നേറ്റമാണ് ഈ സംശയം ബലപ്പെടാന്‍ കാരണമായത്.

ഭരണഘടനാ ശില്‍പ്പിയായ അംബേദ്കറുടെ ആശയങ്ങള്‍ ഉയര്‍ത്തിക്കാട്ടി ഭരണഘടന സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിച്ച് കൊണ്ടായിരുന്നു ചന്ദ്രശേഖര്‍ ആസാദിന്റെ പ്രചാരണം. ഇത് വിജയിച്ചു എന്ന് തെളിയിക്കുന്നതാണ് ബിഎസ്പിയുടെ ശക്തികേന്ദ്രമായ നാഗിനയില്‍ നിന്നുള്ള ചന്ദ്രശേഖര്‍ ആസാദിന്റെ വിജയം. ഒന്നരലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ആസാദ് വിജയിച്ചത്. ഇതോടെ ദലിത് വോട്ടുകളിന്മേല്‍ മായാവതിക്ക് മാത്രമല്ല അവകാശം എന്ന സൂചനയാണ് നല്‍കിയത്. നിലവില്‍ തന്നെ നിലനില്‍പ്പിനായി പെടാപാട് പെടുന്ന മായാവതിക്ക് ചന്ദ്ര ശേഖര്‍ ആസാദിന്റെ മുന്നേറ്റം വലിയ തിരിച്ചടി സൃഷ്ടിച്ചിരിക്കുകയാണ്.

2012ലാണ് ഉത്തര്‍പ്രദേശില്‍ ബിഎസ്പിക്ക് ഭരണം നഷ്ടപ്പെടുന്നത്. തുടര്‍ന്നുള്ള തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പരിശോധിച്ചാല്‍ യുപി രാഷ്ട്രീയത്തില്‍ ബിഎസ്പി മങ്ങുന്ന കാഴ്ചയാണ് കണ്ടത്. 2014ല്‍ മോദി തരംഗത്തില്‍ ഒരു സീറ്റ് പോലും ബിഎസ്പിക്ക് ലഭിച്ചില്ല. 2019ല്‍ എസ്പിയുമായി ചേര്‍ന്ന് സഖ്യം ഉണ്ടാക്കി മത്സരിച്ച ബിഎസ്പി ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പത്തു സീറ്റ് നേടി തിരിച്ചുവരുമെന്ന പ്രതീക്ഷ ജനിപ്പിച്ചു. എന്നാല്‍ ഇത്തവണ ഒരു സീറ്റില്‍ പോലും വിജയിക്കാന്‍ കഴിയാതെ നിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന നിലയിലാണ് ബിഎസ്പി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ പരിശോധിച്ചാല്‍ ബിഎസ്പിയുടെ വോട്ട് വിഹിതം കുറയുന്നതും കാണാം. 2012 നിയമസഭ തെരഞ്ഞെടുപ്പില്‍ 25.95 ശതമാനമായിരുന്നു വോട്ട് വിഹിതം. 2014 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇത് 19.77 ശതമാനമായി കുറഞ്ഞു. 2019ല്‍ നേരിയ കുറവോടെ 19.42 ശതമാനമായിരുന്നു ബിഎസ്പിയുടെ വോട്ട് വിഹിതം. ഇത്തവണ 9.39 ശതമാനത്തിലേക്കാണ് ബിഎസ്പിയുടെ വോട്ട് വിഹിതം കൂപ്പുകുത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ദലിത് വോട്ട് ബാങ്കില്‍ ഉണ്ടായ ചോര്‍ച്ചയും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും ഭരണം തിരിച്ചുപിടിക്കാനുള്ള മായാവതിയുടെ കഴിവില്ലായ്മയുമാണ് ബിഎസ്പിയുടെ പരാജയത്തിന് കാരണമായി രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതെല്ലാം മായാവതിയുടെ നേതൃത്വത്തെ ചോദ്യം ചെയ്യുന്ന തലത്തിലേക്ക് നയിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പില്‍ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന മായാവതിയുടെ പ്രഖ്യാപനമാണ് പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെടാന്‍ ഇടയാക്കിയതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. സഖ്യം ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ തള്ളിയ ബിഎസ്പിക്ക് നേരെ ബിജെപിയുടെ ബി ടീമാണോ എന്ന തരത്തില്‍ വരെ ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ തെരഞ്ഞെടുപ്പില്‍ യുപിയിലെ പല മണ്ഡലങ്ങളിലും ബിജെപിയുടെ വിജയത്തില്‍ നിര്‍ണായകമായത് ബിഎസ്പി പിടിച്ച വോട്ടാണ് എന്ന തരത്തിലാണ് ആരോപണങ്ങള്‍ ഉയര്‍ന്നത്.

ഉദാഹരണമായി അംറോഹ മണ്ഡലത്തല്‍ ബിഎസ്പി സ്ഥാനാര്‍ഥി മുജാഹിദ് ഹുസൈന്‍ ഒന്നരലക്ഷത്തിലധികം വോട്ടാണ് പിടിച്ചത്. ഇവിടെ ബിജെപി സ്ഥാനാര്‍ഥി 28000 വോട്ടുകള്‍ക്കാണ് ജയിച്ചത്. അത്തരത്തില്‍ പലയിടത്തും ഇന്ത്യ മുന്നണിയുടെ പരാജയത്തിന് ബിഎസ്പി കാരണമായിട്ടുണ്ട് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്.

mayawati
പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി; രാജിക്കത്ത് കൈമാറി; പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com