മക്കള്‍ രാഷ്ട്രീയത്തിന്റെ ജയപരാജയങ്ങള്‍; പ്രമുഖ നേതാക്കളുടെ മക്കളും അവരുടെ തെരഞ്ഞെടുപ്പ് വിധിയും

സുഷമ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജ് മുതല്‍ എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി വരെയുണ്ട് ആ പട്ടികയില്‍
loksabha-election-results-2024-prominent-leaders-children-relatives
പ്രജ്വല്‍ രേവണ്ണ, ബാംസുരി സ്വരാജ്, അനില്‍ ആന്‍റണിഫെയ്സ്ബുക്ക്

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ എന്നും മക്കള്‍ രാഷ്ട്രീയം ചര്‍ച്ചയാവാറുണ്ട്. പ്രമുഖ നേതാക്കളുടെ മക്കളുടെ ജയപരാജയങ്ങളും എല്ലാക്കാലത്തും ശ്രദ്ധാകേന്ദ്രമാണ്. സുഷമ സ്വരാജിന്റെ മകള്‍ ബാംസുരി സ്വരാജ് മുതല്‍ എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി വരെയുണ്ട് ആ പട്ടികയില്‍.

loksabha-election-results-2024-prominent-leaders-children-relatives
പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കാം; മഹാരാഷ്ട്രയിലെ തോല്‍വിക്ക് പിന്നാലെ രാജിസന്നദ്ധത അറിയിച്ച് ഫഡ്‌നാവിസ്

റെസ്‌ലിങ് ഫെഡറേഷന്റെ മുന്‍ അധ്യക്ഷനും ലൈംഗികാരോപണ വിധേയനുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ മകന്‍ കരണ്‍ ഭൂഷണ്‍ സിങ് ഉത്തര്‍പ്രദേശിലെ കൈസെര്‍ഗഞ്ചില്‍നിന്ന് അഞ്ചു ലക്ഷത്തിനുമേല്‍ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. അന്തരിച്ച ബിജെപി നേതാവ് സുഷമ സ്വരാജിന്റെ മകള്‍ ബാംസുരി ന്യൂഡല്‍ഹി മണ്ഡലത്തില്‍നിന്ന് നാലു ലക്ഷം വോട്ടുകള്‍ക്കുമേല്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു കയറി.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയുടെ മകന്‍ ശ്രീകാന്ത് ഷിന്‍ഡെ കല്യാണ്‍ മണ്ഡലത്തില്‍നിന്ന് രണ്ടരലക്ഷത്തിനുമേല്‍ ഭൂരിപക്ഷത്തിന് വിജയിച്ചു. ആര്‍ജെഡി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ പെണ്‍മക്കള്‍ രണ്ടുപേര്‍ക്കും രണ്ടു വിധിയാണ് നേരിടേണ്ടിവന്നത്. പാടലിപുത്രയില്‍ മത്സരിച്ച മിസ ഭാരതി ജയിച്ചപ്പോള്‍ മറ്റൊരു മകള്‍ രോഹിണി ആചാര്യ സരണ്‍ സീറ്റില്‍ ബിജെപിയുടെ രാജീവ് പ്രതാപ് റൂഡിയോട് 13,661 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്.

പ്രമുഖ ഡോക്ടറും മുന്‍ രാജ്യസഭാംഗവുമായ ഡോ. സി പി ഠാക്കൂറിന്റെ മകന്‍ വിവേക് ഠാക്കൂര്‍ ബിഹാറിലെ നവാഡ മണ്ഡലത്തില്‍നിന്ന് ബിജെപി സ്ഥാനാര്‍ഥിയായി 4,10,608 വോട്ടുകള്‍ക്ക് ജയിച്ചു. കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണി പരാജയപ്പെട്ടു. എന്‍ഡിഎ സ്ഥാനാര്‍ഥിയായ അനില്‍ ആന്റണി പത്തനംതിട്ടയില്‍ 2,34,406 വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്താണ്.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ മരുമകന്‍ രാധാകൃഷ്ണ ദൊഡ്ഡാമണി കര്‍ണാടകയിലെ ഗുലബര്‍ഗ മണ്ഡലത്തില്‍നിന്ന് 27,205 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു. കോണ്‍ഗ്രസിന്റെ മുന്‍ എംപി അബു ഹാസെം ഖാന്‍ ചൗധരിയുടെ മകന്‍ ഇഷ ഖാന്‍ ചൗധരി ബംഗാളിലെ മാല്‍ഡ ദക്ഷിണ്‍ മണ്ഡലത്തില്‍നിന്ന് 1,28,368 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് പുറത്തു വന്ന സെക്‌സ് ടേപ്പ് വിവാദം വലിയ തോതില്‍ ബാധിച്ചു. ജെഡിഎസ് എംപിയും മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവെഗൗഡയുടെ കൊച്ചുമകനുമായ പ്രജ്ജ്വല്‍ രേവണ്ണ ഹാസന്‍ മണ്ഡലത്തില്‍ പരാജയപ്പെട്ടു.

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ ഇളയ സഹോദരന്‍ സൗമേന്ദു അധികാരി കാന്തി മണ്ഡലത്തില്‍നിന്ന് 47,000 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹലോട്ടിന്റെ മകന്‍ വൈഭവ് ഗെഹലോട്ട് രണ്ട് ലക്ഷത്തിലധികം വോട്ടുകള്‍ക്ക് പരാജയപ്പെട്ടു. ബിജെപിയുടെ ലുംബറാമിനോടാണ് പരാജയപ്പെട്ടത്. ലുംബറാം 7,96,783 വോട്ടുകള്‍ നേടിയപ്പോള്‍ ഗെഹലോട്ടിന് 5,95,240 വോട്ടുകള്‍ ലഭിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com