25 ന്റെ ചെറുപ്പം; ലോക്‌സഭയിലെത്തുന്ന പ്രായം കുറഞ്ഞ നാല് എംപിമാര്‍ ഇവരാണ്

പുഷ്‌പേന്ദ്ര സരോജ്, പ്രിയ സരോജ്, ശാംഭവി ചൗധരി, സഞ്ജന ജാദവ് എന്നിവരാണ് നാല് എംപിമാര്‍
Meet Youngest Candidates
സഞ്ജന ജാദവ്, പ്രിയ സരോജ്, ശാംഭവി ചൗധരി, പുഷ്‌പേന്ദ്ര സരോജ് ഫെയ്‌സ്ബുക്ക്‌
Meet Youngest Candidates
തിളക്കമില്ലാതെ ബിജെപി; പരാജയപ്പെട്ടത് 14 കേന്ദ്രമന്ത്രിമാര്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ച, പ്രായം കുറഞ്ഞ നാല് പേരാണ് ഇത്തവണ ലോക്‌സഭയിലെത്തുന്നത്. സമാജ് വാദി പാര്‍ട്ടിയുടെ ടിക്കറ്റില്‍ മത്സരിച്ച പുഷ്‌പേന്ദ്ര സരോജ്, പ്രിയ സരോജ്, ലോക്ജനതാ ശക്തി പാര്‍ട്ടിയുടെ ശാംഭവി ചൗധരിയും കോണ്‍ഗ്രസിന്റെ സഞ്ജന ജാദവും ആണ് പ്രായം കുറഞ്ഞ നാല് എംപിമാര്‍.

ശാംഭവി ചൗധരി

ബിഹാറിലെ നിതീഷ് കുമാര്‍ മന്ത്രിസഭയില്‍ മന്ത്രിയായിരുന്ന അശോക് ചൗധരിയുടെ മകളാണ് ശാംഭവി ചൗധരി.

സമസ്തിപൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് കോണ്‍ഗ്രസിന്റെ സണ്ണി ഹസാരിയെ പരാജയപ്പെടുത്തിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയും 25 കാരിയുമായ ശാംഭവി ചൗധരി വിജയിച്ചത്. ജെഡിയു മന്ത്രി മഹേശ്വര്‍ ഹസാരിയുടെ മകനാണ് സണ്ണി ഹസാരി. തെരഞ്ഞെടുപ്പ് പ്രചാരണവേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ശാംഭവി എന്‍ഡിഎയുടെ ഏറ്റവും പ്രായംകുറഞ്ഞ സ്ഥാനാര്‍ഥിയാണെന്ന് പറഞ്ഞിരുന്നു.

സഞ്ജന ജാദവ്

രാജസ്ഥാനിലെ ഭരത്പൂര്‍ മണ്ഡലത്തില്‍ നിന്നാണ് സഞ്ജന ജാദവ് വിജയിച്ചത്. ബിജെപിയുടെ രാംസ്വരൂപ് കോലിയെ 51,983 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് പരാജയപ്പെടുത്തിയത്. 2023 ലെ അസംബ്ലി തെരഞ്ഞെടുപ്പിലും സഞ്ജന മത്സരിച്ചിരുന്നെങ്കിലും ബിജെപിയുടെ രമേഷ് ഖേദിയോട് വെറും 409 വോട്ടുകള്‍ക്ക് പരാജയപ്പെട്ടു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പുഷ്‌പേന്ദ്ര സരോജ്

മുമ്പ് ബിജെപി കൈവശം വച്ചിരുന്ന കൗശമ്പി പാര്‍ലമെന്റ് സീറ്റില്‍ നിന്ന് എസ്പി സ്ഥാനാര്‍ഥിയായി പുഷ്‌പേന്ദ്ര സരോജ് രാഷ്ട്രീയത്തിലെത്തുന്നത്. ബിജെപി സിറ്റിംഗ് എംപി വിനോദ് കുമാര്‍ സോങ്കറിനെ 103,944 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തിയാണ് പുഷ്‌പേന്ദ്ര വിജയിച്ചത്. അഞ്ച് തവണ എംഎല്‍എയും മുന്‍ ഉത്തര്‍പ്രദേശ് മന്ത്രിയുമായ ഇന്ദര്‍ജിത് സരോജിന്റെ മകനാണ് പുഷ്‌പേന്ദ്ര.

പ്രിയ സരോജ്

5,850 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് മച്ച്‌ലിഷഹര്‍ മണ്ഡലത്തില്‍ നിന്ന് വിജയിച്ചത് പ്രിയ സരോജ് വിജയിച്ചത്. സിറ്റിംഗ് ബിജെപി എംപി ഭോലാനാഥിനെതിരെയാണ് പ്രിയ സരോജ് മത്സരിച്ചത്. മൂന്ന് തവണ എംപിയായ തൂഫാനി സരോജിന്റെ മകളാണ് പ്രിയ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com