മോശം കാലാവസ്ഥ; ഉത്തരാഖണ്ഡിൽ ട്രെക്കിങ്ങിനിടെ കാണാതായ സംഘത്തിൽ 9 പേർ മരിച്ചു

ഉത്തരകാശിയിലെ സഹസ്ത്ര തടാകത്തിലേക്ക് പോവുന്നതിനിടെ കുടുങ്ങിയ 22 അംഗ സംഘത്തിലെ ഒമ്പത് പേരാണ് മരിച്ചത്
ഉത്തരാഖണ്ഡിൽ ട്രെക്കിങ്ങിനിടെ കാണാതായ സംഘത്തിൽ 9 പേർ മരിച്ചു
ഉത്തരാഖണ്ഡിൽ ട്രെക്കിങ്ങിനിടെ കാണാതായ സംഘത്തിൽ 9 പേർ മരിച്ചു

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ മോശം കാലാവസ്ഥയെ തുടർന്ന് ട്രെക്കിങ്ങിനിടെ ഒമ്പത് പേർ മരിച്ചു. ഉത്തരകാശിയിലെ സഹസ്ത്ര തടാകത്തിലേക്ക് പോവുന്നതിനിടെ കുടുങ്ങിയ 22 അംഗ സംഘത്തിലെ ഒമ്പത് പേരാണ് മരിച്ചത്. മറ്റുള്ളവരെ രക്ഷപെടുത്താനുള്ള ശ്രമം തുടരുകയാണ്.

മോശം കാലാവസ്ഥയെ തുടർന്ന് രക്ഷാപ്രവർത്തനം ദുഷ്കരമാണ്. രണ്ട് ചീറ്റ ഹെലികോപ്റ്ററുകളും സംസ്ഥാന ദുരന്ത നിവാരണ സേനാ സംഘവും രക്ഷാപ്രവർത്തനത്തിന് സ്ഥലത്തെത്തിയിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിലെ ഗർവാൾ മേഖലയിൽ 15,000 അടി ഉയരത്തിലുള്ള ഒരു പാതയാണ് സഹസ്ര താൽ ട്രെക്ക്. 24 കിലോമീറ്റർ ഉള്ള ഈ പാത പൂർത്തിയാക്കാൻ ഏകദേശം 10 മണിക്കൂർ എടുക്കും. ട്രെക്കിങ് ചെയ്യുന്നവർ ഉത്തരകാശിയിലെ ഗൻസാലിയിലെ ആൽപൈൻ തടാകത്തിലെത്താൻ അതീവ ദുർഘടമായ ചില വഴികളിലൂടെ പോവാറുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഉത്തരാഖണ്ഡിൽ ട്രെക്കിങ്ങിനിടെ കാണാതായ സംഘത്തിൽ 9 പേർ മരിച്ചു
എൻഡിഎ ഒറ്റക്കെട്ട്, മോദിയെ നേതാവായി തെരഞ്ഞെടുത്തു; പിന്തുണച്ച് നായിഡുവും നിതീഷും

മോശം കാലാവസ്ഥയെ തുടർന്ന് ജൂൺ നാലിനാണ് ഭത്വരി ബ്ലോക്കിൽ ട്രെക്കിങ് നടത്തുന്നതിനിടെ 22 അം​ഗ സംഘത്തെ കാണാതാകുന്നത്. 22 അം​ഗ ട്രെക്കിങ് സംഘത്തിൽ 18 പേർ കർണാടകയിൽ നിന്നും ഒരാൾ മഹാരാഷ്ട്രയിൽ നിന്നുമാണ് എത്തിയത്. മൂന്ന് പേർ പ്രാദേശിക ഗൈഡുകളുമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com