പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി; രാജിക്കത്ത് കൈമാറി; പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച

പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരാന്‍ രാഷ്ട്രപതി നിര്‍ദേശിച്ചു.
PM Narendra Modi to meet President to recommend dissolution of 17th Lok Sabha
പ്രധാനമന്ത്രി രാഷ്ട്രപതി ഭവനിലെത്തി; രാജിക്കത്ത കൈമാറിഎക്‌സ്‌

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന് രാജിക്കത്ത് നല്‍കി. രാജി രാഷ്ട്രപതി സ്വീകരിച്ചു. അതിന് പിന്നാലെ നരേന്ദ്ര മോദി രാഷ്ട്രപതി ഭവനില്‍ നിന്ന് മടങ്ങി. പുതിയ സര്‍ക്കാര്‍ രൂപികരിക്കുന്നതുവരെ പ്രധാനമന്ത്രിയായി തുടരാന്‍ രാഷ്ട്രപതി നിര്‍ദേശിച്ചു.

പുതിയ സര്‍ക്കാര്‍ രൂപികരണത്തിന് മുന്നോടിയായി എന്‍ഡിഎ യോഗം ഇന്ന് വൈകീട്ട് ചേരും. യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേതാവായി തെരഞ്ഞെടുക്കും. പിന്തുണയ്ക്കുന്ന കക്ഷികളുടെ പട്ടികസഹിതം ഇന്നുതന്നെ രാഷ്ട്രപതിക്ക് സമര്‍പ്പിക്കാനാണ് ബിജെപി നീക്കം.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച വൈകീട്ട് നടന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ ഈ മാസം ഒമ്പതുവരെ രാഷ്ട്രപതി ഭവനില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനത്തിന് അനുമതി നിഷേധിച്ചിട്ടുണ്ട്. നേരത്തെ ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു ബിജെപി ആലോചിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎയ്ക്കൊപ്പമുള്ള ജെഡിയുവിനെയും ടിഡിപിയെയും മുന്നണിയിലേക്ക് എത്തിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഒരുദിവസം മുമ്പേ സത്യപ്രതിജ്ഞ നടത്തുന്നതെന്നാണ് സൂചന.

PM Narendra Modi to meet President to recommend dissolution of 17th Lok Sabha
മൂന്നാം നരേന്ദ്രമോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച വൈകീട്ട്?; സസ്‌പെന്‍സ് നിലനിര്‍ത്തി നിതീഷ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com