എന്‍ഡിഎക്കൊപ്പം തന്നെ, നിലപാട് വ്യക്തമാക്കി ചന്ദ്രബാബു നായിഡു; സ്പീക്കര്‍ പദവിക്കായി വിലപേശല്‍

ഡല്‍ഹിയില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ പങ്കെടുക്കുമെന്ന് ചന്ദ്രബാബു നായിഡു അറിയിച്ചു
loksabha election 2024
ചന്ദ്രബാബു നായിഡു ബിജെപി നേതാവ് സിദ്ധാർത്ഥ് നാഥ് സിങ്ങിനൊപ്പം എഎൻഐ

ന്യൂഡല്‍ഹി: ബിജെപിക്കൊപ്പമെന്ന് തെലുങ്കുദേശം പാര്‍ട്ടി നേതാവ് ചന്ദ്രബാബു നായിഡു. ടിഡിപി ഇപ്പോള്‍ എന്‍ഡിഎയിലാണ്. ഡല്‍ഹിയില്‍ നടക്കുന്ന എന്‍ഡിഎ യോഗത്തില്‍ താന്‍ പങ്കെടുക്കും. ഒട്ടേറെ രാഷ്ട്രീയ മാറ്റങ്ങള്‍ കണ്ട വ്യക്തിയാണ് താനെന്നും ടിഡിപി അധ്യക്ഷന്‍ എന്‍ ചന്ദ്രബാബു നായിഡു പറഞ്ഞു. നായിഡുവിനെ ഇന്ത്യാ മുന്നണിയിലേക്കെത്തിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

ആന്ധയില്‍ മികച്ച വിജയം സമ്മാനിച്ചതിന് ചന്ദ്രബാബു നായിഡു ജനങ്ങള്‍ക്ക് നന്ദി പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സംസ്ഥാനത്തിന്റെ സമ്പൂര്‍ണ തകര്‍ച്ചയ്ക്കാണ് ജനങ്ങള്‍ സാക്ഷ്യം വഹിച്ചത്. ഭരണം ഉണ്ടായിരുന്നില്ല. സംസ്ഥാനത്ത് ജനങ്ങളുടെ ഭരണം ഉണ്ടാകണം. അവര്‍ കാര്യങ്ങളുടെ ചുക്കാന്‍ പിടിക്കണം. ജനങ്ങള്‍ക്ക് സ്വതന്ത്രമായി സംസാരിക്കാനുള്ള അവകാശം പുനഃസ്ഥാപിക്കുമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അതേസമയം ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല എന്ന സാഹചര്യം മുതലാക്കി കേന്ദ്രസര്‍ക്കാരില്‍ മികച്ച സ്ഥാനങ്ങള്‍ക്കായി ടിഡിപിയും ജെഡിയും നിലപാട് കര്‍ശനമാക്കിയിട്ടുണ്ട്. ലോക്‌സഭ സ്പീക്കര്‍ സ്ഥാനം വേണമെന്നാണ് ടിഡിപി ബിജെപിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ബിജെപി പാര്‍ട്ടിയെ അസ്ഥിരപ്പെടുത്തിയേക്കുമെന്ന ആശങ്കയാണ് ഈ സമ്മര്‍ദ്ദത്തിന് പിന്നില്‍. അഞ്ചു മന്ത്രിസ്ഥാനവും ടിഡിപി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

loksabha election 2024
ഒരേവിമാനത്തില്‍ നിതീഷ് കുമാറും തേജസ്വിയും ഡല്‍ഹിക്ക്; തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍

കേന്ദ്രമന്ത്രിസഭാ രൂപീകരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ തിരക്കിട്ട നീക്കങ്ങളാണ് നടക്കുന്നത്. ചര്‍ച്ചകള്‍ക്കായി ജെഡിയു അധ്യക്ഷന്‍ നിതീഷ് കുമാറും ആര്‍ജെഡി നേതാവ് തേജസ്വി യാദവും ഡല്‍ഹിയിലെത്തിയിട്ടുണ്ട്. എന്‍ഡിഎക്കൊപ്പമാണെങ്കിലും കേന്ദ്രമന്ത്രിസഭ രൂപീകരണത്തില്‍ നിതീഷ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിതീഷിനെ മുന്നണിയിലേക്ക് അടുപ്പിക്കാന്‍ ഇന്ത്യാ സഖ്യവും നീക്കം ശക്തമാക്കിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com