സ്പീക്കര്‍ അടക്കം സുപ്രധാന പദവികള്‍ക്കായി വിലപേശല്‍ ശക്തം; ബിജെപിയെ സമ്മര്‍ദ്ദത്തിലാക്കി ടിഡിപിയും ജെഡിയുവും

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്രമോദി ഇന്ന് രാഷ്ട്രപതിയെ കണ്ടെക്കും
nda leaders
എൻഡിഎ യോ​ഗത്തിൽ മോദിക്കൊപ്പം നേതാക്കൾ പിടിഐ

ന്യൂഡല്‍ഹി: സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ ഡല്‍ഹിയില്‍ ഊര്‍ജ്ജിതമായി. ബിജെപി എംപിമാരുടെ യോഗം ഇന്ന് ഡല്‍ഹിയില്‍ ചേരും. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കണമെന്ന് ആവശ്യപ്പെട്ട് നരേന്ദ്രമോദി ഇന്ന് രാഷ്ട്രപതിയെ കണ്ടെക്കും. പിന്തുണയ്ക്കുന്ന പാര്‍ട്ടികളുടെ കത്തും കൈമാറും. എന്‍ഡിഎ മുന്നണി നേതാവായി നരേന്ദ്രമോദിയെ ഇന്നലെ തെരഞ്ഞെടുത്തിരുന്നു. ശനിയാഴ്ച മൂന്നാം നരേന്ദ്രമോദി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം മന്ത്രിസഭയില്‍ തന്ത്രപ്രധാനമായ വകുപ്പുകള്‍ വേണമെന്ന വിലപേശലുമായി തെലുങ്കുദേശം പാര്‍ട്ടിയും , ജനതാദള്‍ യുണൈറ്റഡും രംഗത്തുണ്ട്. ലോക്‌സഭ സ്പീക്കര്‍, അഞ്ച് ക്യാബിനറ്റ് മന്ത്രിമാര്‍, രണ്ടു സഹമന്ത്രിമാര്‍ എന്നിങ്ങനെ വേണമെന്ന് ടിഡിപി ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ആന്ധ്രപ്രദേശിന് പ്രത്യേക സംസ്ഥാന പദവി അനുവദിക്കണമെന്നും ടിഡിപി ആവശ്യം മുന്നോട്ടു വെച്ചിട്ടുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

റോഡ് ഗതാഗതം, ഗ്രാമീണ വികസനം, ആരോഗ്യം, പാര്‍പ്പിട- നഗരവികസനം, കൃഷി, ജല്‍ശക്തി, ഐടി, വിദ്യാഭ്യാസം, തുടങ്ങിയ വകുപ്പുകളിലെ ക്യാബിനറ്റ് പദവിയാണ് ടിഡിപി ആവശ്യപ്പെട്ടിട്ടുള്ളത്. ധനകാര്യവകുപ്പ് സഹമന്ത്രിസ്ഥാനം വേണമെന്നും ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. കൂറുമാറ്റനിയമം ശക്തമായ സാഹചര്യത്തിലാണ് ടിഡിപി സ്പീക്കര്‍ പദവിക്കായി രംഗത്തുള്ളത്.

മൂന്ന് ക്യാബിനറ്റ് പദവികളാണ് ജെഡിയു ആവശ്യപ്പെട്ടതെന്നാണ് സൂചന. റെയില്‍വേ, ഗ്രാമവികസനം, ജല്‍ശക്തി വകുപ്പുകളാണ് നിതീഷ് കുമാര്‍ താല്‍പ്പര്യപ്പെട്ടിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഗതാഗതമോ കൃഷിയോ ലഭിച്ചാല്‍ ജെഡിയു തൃപ്തരായേക്കുമെന്നും സൂചനയുണ്ട്. സ്പീക്കര്‍ സ്ഥാനവും ജെഡിയു ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാറിന് പ്രത്യേക സംസ്ഥാനമെന്ന പദവി വേണമെന്ന ആവശ്യവും നിതീഷ് ഉയര്‍ത്തിയിട്ടുണ്ട്.

എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന്‍, ശിവസേന-ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം, എച്ച്ഡി കുമാരസ്വാമിയുടെ ജെഡിഎസ്, ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയുടെ ജിതന്‍ റാം മാഞ്ജി എന്നിവരും ക്യാബിനറ്റ് മന്ത്രിസ്ഥാനത്തിനായി രംഗത്തുണ്ട്. ലോക്‌സഭയില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷമില്ലാത്ത സാഹചര്യത്തിലാണ് ചെറുപാര്‍ട്ടികള്‍ ശക്തമായ വിലപേശലുമായി രംഗത്തു വന്നിട്ടുള്ളത്.

nda leaders
എൻഡിഎ ഒറ്റക്കെട്ട്, മോദിയെ നേതാവായി തെരഞ്ഞെടുത്തു; പിന്തുണച്ച് നായിഡുവും നിതീഷും

കേവലഭൂരിപക്ഷത്തിന് 272 എംമാരാണ് വേണ്ടത്. ബിജെപിക്ക് ലോക്‌സഭയില്‍ 240 എംപിമാരാണുള്ളത്. എന്‍ഡിഎയിലെ രണ്ടാമത്തെ വലിയ കക്ഷിയായ ടിഡിപിക്ക് 16 എംപിമാരുണ്ട്. നിതീഷ് കുമാരിന്റെ ജെഡിയുവിന് 12 എംപിമാരുമുണ്ട്. സഖ്യകക്ഷികളെ പിണക്കി മന്ത്രിസഭ രൂപീകരിക്കുക ബിജെപിക്ക് സാധ്യമല്ല. അതിനാല്‍ രമ്യമായ പരിഹാരത്തിനായി സഖ്യകക്ഷി നേതാക്കളുമായി നരേന്ദ്രമോദിയും അമിത്ഷായും ജെപി നഡ്ഡയും ചര്‍ച്ചകള്‍ നടത്തിവരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com