മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തം; എന്‍സിപി അജിത് പക്ഷത്തെ 19 എംഎല്‍എമാര്‍ ശരദ് പവാര്‍ ക്യാമ്പിലേക്ക്?

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ അജിത് പവാര്‍ പക്ഷത്തിന് ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്
maharashtra
അജിത് പവാര്‍ ഫയൽ

മുംബൈ: ലോക്‌സഭ തെരഞ്ഞെടുപ്പിന് പിന്നാലെ മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നീക്കങ്ങള്‍ ശക്തമായി. എന്‍സിപി അജിത് പവാര്‍ പക്ഷം പിളര്‍പ്പിലേക്കെന്ന് റിപ്പോര്‍ട്ട്. അജിത് പവാര്‍ പക്ഷത്തെ 19 എംഎല്‍എമാര്‍ ശരദ് പവാര്‍ പക്ഷത്തേക്ക് കൂടുമാറാന്‍ തയ്യാറെടുക്കുന്നു. ശേഷിക്കുന്നവര്‍ ബിജെപി ക്യാമ്പിലേക്ക് പോകാനും ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ലോക്‌സഭ തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെയാണ് ശരദ് പവാറിന്റെ ബന്ധുവും എംഎല്‍എയുമായ രോഹിത് പവാര്‍ ഇത്തരമൊരു അവകാശവാദവുമായി മുന്നോട്ടുവന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ എന്‍സിപി അജിത് പവാര്‍ പക്ഷത്തിന് കനത്ത തിരിച്ചടിയാണ് നേരിട്ടത്. അജിത് പവാര്‍ പക്ഷത്തിന് ഒരു സീറ്റില്‍ മാത്രമാണ് വിജയിക്കാനായത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലോക്‌സഭ തെരഞ്ഞെടുപ്പിന് മുമ്പ് നിലേഷ് ലാങ്കെ, ബജ് രംഗ് സോനാവാനെ എന്നിവര്‍ ശരദ് പവാര്‍ പക്ഷത്തേക്ക് മടങ്ങിയെത്തിയിരുന്നു. ഇവര്‍ യഥാക്രമം അഹമ്മദ് നഗര്‍, ബീഡ് മണ്ഡലങ്ങളില്‍ നിന്നും ലോക്‌സഭയിലേക്ക് വിജയിച്ചിരുന്നു. ബാരാമതിയില്‍ മത്സരിച്ച അജിത് പവാറിന്റെ ഭാര്യ സുനേത്ര, ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയോട് പരാജയപ്പെട്ടിരുന്നു.

ലോക്‌സഭ തെരഞ്ഞെടുപ്പ് തിരിച്ചടിക്ക് പിന്നാലെ അജിത് പവാര്‍ പക്ഷത്തെ ഒരു വിഭാഗം ബിജെപിയില്‍ ചേരാന്‍ ചര്‍ച്ച നടത്തുന്നതായും റിപ്പോര്‍ട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തു തന്നെ നടക്കുന്ന സാഹചര്യത്തില്‍ എന്‍സിപി അജിത് പവാര്‍ പക്ഷത്ത് തുടരുന്നത് രാഷ്ട്രീയഭാവിക്ക് തിരിച്ചടിയായേക്കുമെന്ന വിലയിരുത്തലിലാണ് അജിത് പക്ഷ എംഎല്‍എമാര്‍. ഈ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ എന്‍ഡിഎ യോഗത്തിന് പങ്കെടുക്കാതെ മുംബൈയില്‍ തന്നെ ചര്‍ച്ചകളുമായി തുടരുകയായിരുന്നു അജിത് പവാര്‍.

maharashtra
പതിനെട്ടാം ലോക്‌സഭയില്‍ 41 പാര്‍ട്ടികള്‍ക്കു പ്രാതിനിധ്യം, 64% അംഗങ്ങളും ദേശീയ പാര്‍ട്ടികളില്‍നിന്ന്

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്- എന്‍സിപി ശരദ് പവാര്‍- ശിവസേന ഉദ്ധവ് താക്കറെ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന മഹാ വികാസ് അഗാഡി സഖ്യം ആകെയുള്ള 48 സീറ്റില്‍ 30 ലും വിജയിച്ചിരുന്നു. എന്‍സിപി ശരദ് പവാര്‍ പക്ഷം മത്സരിച്ച 10 ല്‍ എട്ടു സീറ്റിലും വിജയിച്ചിരുന്നു. 19 എംഎല്‍എമാര്‍ കൂടി വരുന്നതോടെ, ഔദ്യോഗിക പാര്‍ട്ടി പദവിയും ചിഹ്നവും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനാണ് ശരദ് പവാര്‍ പക്ഷത്തിന്റെ ആലോചന. ഈ വര്‍ഷം ഒക്ടോബറില്‍ മഹാരാഷ്ട്രയില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നേക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com