കുടിവെള്ളത്തില്‍ രാഷ്ട്രീയം വേണ്ട; ഡല്‍ഹിക്ക് ഹിമാചല്‍ ജലം നല്‍കണം, ഹരിയാന സൗകര്യമൊരുക്കണമെന്ന് സുപ്രീം കോടതി

supreme court
സുപ്രീം കോടതിഫയല്‍

ന്യൂഡല്‍ഹി: കുടിവെള്ള ക്ഷാമം ഡല്‍ഹിയുടെ നിലനില്‍പ്പിന്റെ പ്രശ്‌നമായിരിക്കുകയാണെന്ന് സുപ്രീം കോടതി. ഡല്‍ഹിക്ക് അടിയന്തരമായി 137 ക്യൂസെക്‌സ് ജലം വിട്ടുനല്‍കാന്‍ ഹിമാചല്‍ പ്രദേശിനോട് കോടതി നിര്‍ദേശിച്ചു. ഈ വെള്ളം എത്തിക്കുന്നതിനു സൗകര്യമൊരുക്കാന്‍ ഹരിയാന സര്‍ക്കാരിനോട് ജസ്റ്റിസുമാരായ പികെ മിശ്രയും കെവി വിശ്വനാഥനും അടങ്ങിയ ബെഞ്ച് നിര്‍ദേശിച്ചു.

കുടിവെള്ളത്തെച്ചൊല്ലി രാഷ്ട്രീയം വേണ്ടെന്ന് സുപ്രീം കോടതി ഓര്‍മിപ്പിച്ചു. ഡല്‍ഹിക്ക് 137 ക്യൂസെക്‌സ് അധിക ജലം വിട്ടുനല്‍കാന്‍ തയാറാണെന്ന് ഹിമാചല്‍ അറിയിച്ചിരുന്നു. ഇത് ഹാഥ്‌നികുണ്ഡ് ബാരേജിലൂടെ വസീരാബാദ് വഴി ഡല്‍ഹിയില്‍ എത്തിക്കാന്‍ കോടതി നിര്‍ദേശിച്ചു. ഹരിയാനയെ അറിയിച്ച ശേഷം നാളെ ജലം തുറന്നുവിടാന്‍ കോടതി ഹിമാചല്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

supreme court
ഇന്ത്യയ്ക്ക് അഭിമാന നേട്ടം; ലോകത്തെ മികച്ച 150 സര്‍വകലാശാലകളുടെ പട്ടികയില്‍ ബോംബെ, ഡല്‍ഹി ഐഐടികളും

എത്തുന്ന അധിക ജലം അപ്പര്‍ യമുന റിവര്‍ ബോര്‍ഡ് അളന്നു തിട്ടപ്പെടുത്തണം. ഹിമാചല്‍ തുറന്നുവിടുന്ന അധിക ജലം ഡല്‍ഹിയില്‍ എത്തിക്കാന്‍ ഹരിയാന സര്‍ക്കാര്‍ സൗകര്യമൊരുക്കണം. തിങ്കളാഴ്ച സറ്റാറ്റസ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കാനും ബെഞ്ച് നിര്‍ദേശിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com