ആടിന്റെ കഴുത്തില്‍ അണ്ണാമലൈയുടെ ഫോട്ടോ; നടുറോഡില്‍ തലവെട്ടിമാറ്റി കൊടും ക്രൂരത; വീഡിയോ

രണ്ടുപേര്‍ ആടിനെ പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ ഒറ്റവെട്ടിന് അടിനെ കൊല്ലുന്നതും മറ്റുള്ളവര്‍ അത് ആസ്വദിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. അണ്ണാമൈല ആട് ബലിയാട് എന്ന് കുട്ടികള്‍ ആര്‍ത്തുവിളിക്കുന്നതും കേള്‍ക്കാന്‍ കഴിയും.
TN BJP takes umbrage to video showing public slaying of goat carrying Annamalai's photo
ആടിന്റെ കഴുത്തില്‍ അണ്ണാമലൈയുടെ ഫോട്ടോ; നടുറോഡില്‍ തലവെട്ടിമാറ്റി കൊടും ക്രൂരതവീഡിയോ ദൃശ്യം

കോയമ്പത്തൂര്‍: ബിജെപി തമിഴ്‌നാട് അധ്യക്ഷന്‍ അണ്ണാമലൈയുടെ ഫോട്ടോ കഴുത്തില്‍ തൂക്കിയിട്ട ശേഷം ആടിനെ നടുറോഡിലിട്ട് പരസ്യമായി വെട്ടിക്കൊന്നു. കോയമ്പത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഡിഎംകെ സ്ഥാനാര്‍ഥി പി ഗണപതി രാജ്കുമാറിനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് സംഭവം. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. സംഭവത്തില്‍ കര്‍ശനനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാക്കള്‍ രംഗത്തുവന്നു.

ഏഴ് പേര്‍ അടങ്ങിയ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു കൊടുംക്രൂരത. രണ്ടുപേര്‍ ആടിനെ പിടിച്ചുനിര്‍ത്തുകയും മറ്റൊരാള്‍ ഒറ്റവെട്ടിന് അടിനെ കൊല്ലുന്നതും മറ്റുള്ളവര്‍ അത് ആസ്വദിച്ച് നില്‍ക്കുന്നതും വീഡിയോയില്‍ കാണാം. അണ്ണാമൈല ആട് ബലിയാട് എന്ന് കുട്ടികള്‍ ആര്‍ത്തുവിളിക്കുന്നതും കേള്‍ക്കാന്‍ കഴിയും.

വീഡിയോ പ്രചരിച്ചതോടെ, ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവാല ഇത് ഐഎസിന്റേതുപോലുള്ള ക്രൂരതയാണെന്ന് അഭിപ്രായപ്പെട്ടു. രാഷ്ട്രീയ എതിരാളികള്‍ അണ്ണാമലൈയുടെ ചിത്രമുള്ള ആടിനെ അറുത്തു. അണ്ണാമലൈ ഒരു കര്‍ഷകന്റെ മകനാണ്, ആടുവളര്‍ത്തലിന്റെ പേരില്‍ ഡിഎംകെ പണ്ട് അണ്ണാമലൈയെ പരിഹസിച്ചിട്ടുണ്ട്. ഇത് ഒരു പ്രതിപക്ഷ അംഗത്തോട് ചെയ്താല്‍ അവര്‍ അതിനെ ഫാസിസം എന്ന് വിളിക്കും.എന്നാല്‍ ഇത്രയും നീചമായ രീതിയില്‍ പ്രവര്‍ത്തിച്ചിട്ടും ചിലര്‍ മൗനം പാലിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. അമിത് മാളവ്യ ഉള്‍പ്പടെയുള്ള നിരവധി നേതാക്കളും ഈ വിഡിയോ സാമൂഹിക മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അണ്ണാമലൈയുടെ രാഷ്ട്രീയ എതിരാളികള്‍ തമിഴ്‌നാട്ടില്‍ വിജയം ആഘോഷിച്ചത് ഇങ്ങനെയാണെന്ന് അമിത് മാളവ്യ പറഞ്ഞു. ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാല്‍ ഹിന്ദുക്കളെ കശാപ്പുചെയ്യും. ഇത്തവണത്തെ തെരഞ്ഞെടുപ്പില്‍ നാലില്‍ മൂന്ന് മുസ്ലീങ്ങളും ഇന്ത്യാസഖ്യത്തിന് ചെയ്തതായാണ് കണക്കുകള്‍. കോണ്‍ഗ്രസ് ഇപ്പോള്‍ പുതിയ മുസ്ലീം ലീഗാണ്. എസ് സി എസ്ടി, ഒബിസി സംവരണം എടുത്ത് മുസ്ലീങ്ങള്‍ക്ക് നല്‍കുകയാണ് അവരുടെ ലക്ഷ്യം. അത് എന്തുവിലകൊടുത്തും തടയണം. ഹിന്ദു ഏകീകകരണത്തെ ദുര്‍ബലപ്പെടുത്താന്‍ കഴിയാവുന്നതെല്ലാം അവര്‍ ചെയ്യും. ഹിന്ദുക്കള്‍ ജാഗ്രത പാലിക്കണമെന്നും മാളവ്യ എക്‌സില്‍ കുറിച്ചു

TN BJP takes umbrage to video showing public slaying of goat carrying Annamalai's photo
കുടിവെള്ളത്തില്‍ രാഷ്ട്രീയം വേണ്ട; ഡല്‍ഹിക്ക് ഹിമാചല്‍ ജലം നല്‍കണം, ഹരിയാന സൗകര്യമൊരുക്കണമെന്ന് സുപ്രീം കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com