അഡ്വാനിയെയും ജോഷിയെയും കണ്ട് അനുഗ്രഹം തേടി മോദി; വസതിയില്‍ എത്തി കൂടിക്കാഴ്ച

modi meets lk advani
നരേന്ദ്ര മോദി എല്‍കെ അഡ്വാനിയെ കാണാനെത്തിയപ്പോള്‍വിഡിയോ ദൃശ്യം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ അഡ്വാനിയുമായും മുരളീമനോഹര്‍ ജോഷിയുമായും കൂടിക്കാഴ്ച നടത്തി. സര്‍ക്കാര്‍ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കും മുമ്പ് ഇരുവരുടെയും വസതിയില്‍ എത്തിയായിരുന്നു കൂടിക്കാഴ്ച.

രാവിലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന എന്‍ഡിഎ പാര്‍ലമെന്ററി പാര്‍ട്ടി യോഗം മോദിയെ നേതാവായി തെരഞ്ഞെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് മോദി അഡ്വാനിയെ കാണാനെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്ങാണ് മോദിയുടെ പേര് നിര്‍ദേശിച്ചത്. കേന്ദ്രമന്ത്രിമാരായ അമിത് ഷായും നിതിന്‍ ഗഡ്കരിയും പിന്തുണച്ചു. ബിജെപി ലോക്‌സഭ കക്ഷി നേതാവായും എന്‍ഡിഎ മുന്നണി നേതാവായും മോദിയെ യോഗത്തില്‍ തെരഞ്ഞെടുത്തു.

modi meets lk advani
മോദിക്കു പിന്നില്‍ ഒറ്റക്കെട്ട്, പിന്തുണ ഉറപ്പിച്ച് നിതീഷും നായിഡുവും; മൂന്നാം വട്ടവും പ്രധാനമന്ത്രി പദത്തിലേക്ക്

എന്‍ഡിഎ മുന്നണി നേതാക്കളായ നിതീഷ് കുമാര്‍, ചന്ദ്രബാബു നായിഡു, കുമാരസ്വാമി എന്നിവരും മോദിയെ നേതാവാക്കിക്കൊണ്ടുള്ള പ്രമേയത്തെ പിന്തുണച്ചു. തുടര്‍ന്ന് നടത്തിയ പ്രസംഗത്തില്‍ മോദിയെ ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു പ്രശംസിച്ചു. ഇന്ത്യയ്ക്ക് ശരിയായ സമയത്ത് ലഭിച്ച ശരിയായ നേതാവാണ് മോദി. അദ്ദേഹത്തിന് വ്യക്തമായ കാഴ്ചപ്പാടുണ്ട്. നല്ല നിലയില്‍ പ്രവര്‍ത്തിക്കുന്ന നേതാവാണ്. ഇന്ന് ഇന്ത്യക്ക് ശരിയായ ഒരു നേതാവ് ഉണ്ട് അതാണ് നരേന്ദ്ര മോദി. നായിഡു അഭിപ്രായപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com