സിവില്‍ സര്‍വീസ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാം; വിശദാംശങ്ങള്‍

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ 2024ന്റെ അഡ്മിറ്റ് കാര്‍ഡ് യുപിഎസ് സി പ്രസിദ്ധീകരിച്ചു
 Civil Services (CSE) Prelims admit card
ജൂണ്‍ 16നാണ് പ്രിലിമിനറി പരീക്ഷഫയൽ

ന്യൂഡല്‍ഹി: സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ 2024ന്റെ അഡ്മിറ്റ് കാര്‍ഡ് യുപിഎസ് സി പ്രസിദ്ധീകരിച്ചു. പരീക്ഷയ്ക്കായി രജിസ്റ്റര്‍ ചെയ്തവര്‍ക്ക് യുപിഎസ്‌സി വെബ്‌സൈറ്റ് ആയ upsconline.nic.inല്‍ കയറി അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

ജൂണ്‍ 16നാണ് പ്രിലിമിനറി പരീക്ഷ. രാജ്യമൊട്ടാകെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടക്കുന്നത്. ഒബ്‌ജെക്ടീവ് ടൈപ്പ് പരീക്ഷ രാവിലെയും ഉച്ചയ്ക്കുമായാണ് നടത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വെബ്‌സൈറ്റില്‍ 'CSE Prelims admit card 2024' എന്ന നോട്ടിഫിക്കേഷന്‍ ലിങ്കില്‍ കയറി വേണം അഡ്മിറ്റ് കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. റോള്‍ നമ്പര്‍ അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ ഐഡി നല്‍കി ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. തുടര്‍ന്ന് ജനനത്തീയതിയും കാപ്ച കോഡും നല്‍കിയ ശേഷം സ്ബമിറ്റില്‍ ക്ലിക്ക് ചെയ്യുന്നതോടെ അഡ്മിറ്റ് കാര്‍ഡ് തെളിഞ്ഞുവരും. തുടര്‍ന്ന് ഡൗണ്‍ലോഡ് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.

 Civil Services (CSE) Prelims admit card
യുപിഐ ലൈറ്റില്‍ ഓട്ടോമാറ്റിക്കായി പണം 'നിറയും'; പുതിയ സംവിധാനം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com