ബിജെപി അധികാരം ഉറപ്പിച്ചു; കൈവിരല്‍ കാളിമാതാവിന് സമര്‍പ്പിച്ച് യുവാവ്

30കാരനായ ബിജെപി അനുയായിയായ ദുര്‍ഗേഷ് പാണ്ഡെയാണ് ക്ഷേത്രത്തിലെത്തി വിരല്‍മുറിച്ച് കാളിക്ക് സമര്‍പ്പിച്ചത്.
man chops off his finger, offers it at temple after NDA's victory
ബിജെപി അധികാരം ഉറപ്പിച്ചു; കൈവിരല്‍ കാളിമാതാവിന് സമര്‍പ്പിച്ച് യുവാവ്എക്‌സ്‌

റായ്പൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സര്‍ക്കാരിന് ഭൂരിപക്ഷം നേടിയതിന് പിന്നാലെ യുവാവ് തന്റെ വിരല്‍ മുറിച്ച് കാളിദേവിക്ക് സമര്‍പ്പിച്ചു. ഛത്തീസ്ഗഡ് സ്വദേശിയായ 30കാരനായ ബിജെപി അനുയായിയായ ദുര്‍ഗേഷ് പാണ്ഡെയാണ് ക്ഷേത്രത്തിലെത്തി വിരല്‍മുറിച്ച് കാളിക്ക് സമര്‍പ്പിച്ചത്.

ജൂണ്‍ നാലിന് വോട്ടെണ്ണല്‍ പുരോഗമിക്കുന്നതിനിടെ ഒരുഘട്ടത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ മുന്നിട്ട് നിന്നതോട് ദുര്‍ഗേഷ് വലിയ വിഷമഘട്ടത്തിലായി. തുടര്‍ന്ന് കാളി ക്ഷേത്രത്തിലെത്തി ബിജെപിയുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കുകയായിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ ബിജെപി വലിയ ഒറ്റക്കക്ഷിയാവുകയും എന്‍ഡിഎയുടെ കേവല ഭൂരിപക്ഷത്തിലേക്ക് എത്തുകയും ചെയ്തതോടെ പാണ്ഡെ ആഹ്ലാദഭരിതനായി വീണ്ടും കാളി ക്ഷേത്രത്തില്‍ ചെന്ന് ഇടതുകൈയിലെ വിരല്‍ വെട്ടി ദേവിക്ക് സമര്‍പ്പിച്ചു.

man chops off his finger, offers it at temple after NDA's victory
രാമോജി റാവു അന്തരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com