'ഇന്ന് ശ്രമിക്കില്ല, അതിന്റെ അർഥം നാളെ അങ്ങനെ ചെയ്യില്ല എന്നല്ല'- സർക്കാർ രൂപീകരണം തള്ളാതെ മമത

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ല. ജനവിധി മോദിക്കെതിരെന്ന് മമത
Trinamul Congress will not attend
തൃണമൂല്‍ എംപിമാര്‍ മമതയ്ക്കൊപ്പംട്വിറ്റര്‍

കൊൽക്കത്ത: മൂന്നാം എൻഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കില്ലെന്നു പശ്ചിമ ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. മാധ്യമ പ്രവർത്തകരോടു സംസാരിക്കവേയാണ് അവർ പ്രതികരിച്ചത്. ചടങ്ങിൽ പങ്കെടുക്കുമോ എന്ന ചോ​ദ്യത്തിനു തനിക്കു ക്ഷണമില്ലെന്നും പോകില്ലെന്നുമായിരുന്നു മമതയുടെ മറുപടി.

'ഭരണഘടനാ വിരുദ്ധമായി പ്രവർത്തിക്കുന്ന പാർട്ടി സർക്കാർ ഉണ്ടാക്കുമ്പോൾ ആശംസകൾ നേരാൻ എനിക്കാവില്ല. എന്റെ ആശംസ രാജ്യത്തിനാണ്. പാർട്ടിയെ ശക്തിപ്പെടുത്താൻ ഞാൻ എംപിമാരോട് ആവശ്യപ്പെട്ടു. ഞങ്ങൾ പിളർത്തേണ്ട ആവശ്യമില്ല. നിങ്ങളുടെ പാർട്ടിക്കുള്ളിൽ നിന്നു തന്നെ അതു സംഭവിച്ചോളും. നിങ്ങളുടെ പാർട്ടിയിലുള്ളവർ തൃപ്തരല്ല'- മമത ബിജെപിക്കു മുന്നറിയിപ്പ് നൽകി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'ഇന്ത്യ മുന്നണി ഇന്ന് സർക്കാർ രൂപീകരിക്കാൻ അവകാശം ഉന്നയിക്കില്ല. അതിനർഥം നാളെ അങ്ങനെ ചെയ്യില്ല എന്നല്ല. രാജ്യത്തിനു മാറ്റം ആവശ്യമുണ്ട്. ഈ ജനവിധി മാറ്റത്തിനുള്ളതാണ്. മോ​ദിക്കെതിരെയാണ് ജനം വിധിച്ചത്. അദ്ദേഹം അതിനാൽ പ്രധാനമന്ത്രിയാകാൻ പാടില്ല'- മമത വ്യക്തമാക്കി.

Trinamul Congress will not attend
സോണിയ ​ഗാന്ധി കോൺ​ഗ്രസ് പാർലമെന്‍ററി പാർട്ടി ചെയർപേഴ്സൻ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com