അണ്ണാമലൈ ഇല്ല; പകരം എല്‍ മുരുകന്‍ മന്ത്രിയാകും

തമിഴ്‌നാട് ബിജെപി അധ്യക്ഷനായി തുടരുമെന്ന് അണ്ണാമലൈ അറിയിച്ചു
annamalai
അണ്ണാമലൈ ഫയൽ

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസ്ഥാനത്തേക്ക് തന്റേ പേര് പ്രചരിപ്പിക്കരുതെന്ന് തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. മന്ത്രിയാകാന്‍ തനിക്ക് ക്ഷണമില്ല. സംഘടനാ പ്രവര്‍ത്തനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. തമിഴ്‌നാട് ബിജെപി അധ്യക്ഷനായി തുടരുമെന്നും അണ്ണാമലൈ അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

അണ്ണാമലൈക്കു പകരം തമിഴ്‌നാട്ടില്‍ നിന്നും എല്‍ മുരുകന്‍ കേന്ദ്രമന്ത്രിയാകും. സഹമന്ത്രിസ്ഥാനമാകും മുരുകനു ലഭിക്കുക. മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമാണ് മുരുകന്‍. ഇത്തവണ നീലഗിരി മണ്ഡലത്തില്‍ നിന്നും മുരുകന്‍ ഡിഎംകെയിലെ എ രാജയോടു വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടിരുന്നു.

annamalai
സുരേഷ് ഗോപി കേന്ദ്രമന്ത്രി; അണ്ണാമലൈയും ശിവരാജ് സിങ് ചൗഹാനും മനോഹര്‍ലാല്‍ ഖട്ടറും മോദി മന്ത്രിസഭയിലേക്ക്

കഴിഞ്ഞ മോദി സര്‍ക്കാരിലും മുരുകന്‍ കേന്ദ്രമന്ത്രിയായിരുന്നു. ഫിഷറീസ്, മൃഗസംരക്ഷണം, വാര്‍ത്താവിതരണ പ്രക്ഷേപണം തുടങ്ങിയ വകുപ്പുകളാണ് മുരുകന് ലഭിച്ചത്. തമിഴ്‌നാട് ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റാണ് മുരുകന്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com